ഭദ്രന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു: അണിയറയില്‍ ഒരുങ്ങുന്നത് ഇടിവെട്ട് പ്രോജക്ടുകള്‍

സ്ഫടികം സമ്മാനിച്ച ഭദ്രന്‍ പുതിയ ചിത്രവുമായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. തിരിച്ചുവരവിലെ ആദ്യ സംരഭത്തില്‍ സൗബിന്‍ ഷാഹിറായിരിക്കും നായകന്‍. എസ് സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. വരുന്ന വെള്ളയാഴ്ച്ച മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കും.

സൗബിനൊപ്പമുള്ള ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ടെന്നാണ് സൂചന. ആക്ഷന് പ്രധാന്യം നല്‍കുന്ന ചിത്രമാണെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരം. സ്ഫടികത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന കാര്യം ഭദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ തികച്ചും പുതിയ പ്രമേയത്തിലുള്ള ഒരു സിനിമയായിരിക്കും ഇത്.

1995ല്‍ പുറത്തിറങ്ങിയ സ്ഫടികത്തിലെ ആടുതോമ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനമുണ്ട്. രണ്ടാം വരവിലും ഭദ്രന്‍ തന്റെ മികവ് ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.