ഒരേ സമയം മൂന്ന് സിനിമകൾ ഒരുമിച്ച് അഭിനയിക്കുന്ന ലോകത്തിലെ ഏക നായകനടനായി മമ്മൂട്ടി; ഉണ്ട – പതിനെട്ടാം പടി – മാമാങ്കം ഷൂട്ടിംഗ് പുരോഗമിക്കുന്നു..

ലോക സിനിമയിൽ തന്നെ അപൂർവ്വവും കേട്ടാൽ അത്ഭുതവും കൗതുകവും തോന്നുന്ന അഭിനയ സപര്യ തുടരുകയാണ് മമ്മൂട്ടി. ഒരേ സമയം ഈ താരം മൂന്ന് സിനിമകൾ ചെയ്യുന്നു. സെറ്റിൽ നിന്ന് സെറ്റിലേക്ക് കഥാപത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക് ഒരേ സമയം സഞ്ചരിക്കുന്നു.. ഒരുപക്ഷെ മലയാളത്തിൽ എന്നല്ല ലോകത്തിലെ തന്നെ ഏകനടൻ, ഏക നായകനടൻ മമ്മൂട്ടി ആയിരിക്കും.

മലയാളത്തിൽ മൂന്ന് സിനിമകളാണ് ഒരേ സമയം മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.. അതിന്റെ വിവരങ്ങളിലേക്ക്..

1. ഉണ്ട


അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’ യാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്ന ഒരു ചിത്രം. മമ്മൂട്ടി പോലീസ് വേഷത്തിലായിരിക്കും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. തൃശൂര്‍ വിയ്യൂരിലെ ഷൂട്ടിങ്ങിനു ശേഷം കൊച്ചിയില്‍ നിന്നു ഹൈദരാബാദ് വഴി ഛത്തീസ്ഗഢിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ അവസാന ഷെഡ്യൂൾ പുരോഗമിക്കുന്നു..

2. മാമാങ്കം

സജീവ് പിള്ളയുടെ തിരക്കഥയിൽ എം.പത്മകുമാർ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രം മാമാങ്കമാണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന അടുത്ത മമ്മൂട്ടി ചിത്രം. ചരിത്രവേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുന്നു..

3. പതിനെട്ടാം പടി

ശങ്കർ രാമകൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയാണ് മമ്മൂട്ടിയുടെതായി ഇപ്പോൾ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന മൂനാമെത്തെ ചിത്രം. ജോൺ എബ്രഹാം പാലക്കൽ എന്ന ശക്തമായ എക്സ്റ്റെൻഡഡ്‌ കാമിയോ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ പ്രെസ്റ്റീജിയസ് പ്രൊജക്റ്റ്‌ ആണ് പതിനെട്ടാംപടി. അതിരമ്പിള്ളി ലൊക്കേഷനിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു..