റിയലസ്‌റ്റിക്ക്, ഫീൽ ഗുഡ്, മസാല സിനിമകൾക്കിടയിൽ ഈ അത്യപൂർവ്വ സയൻസ് ഫിക്ഷൻ – ഹൊറർ – ഇമോഷണൽ ത്രില്ലർ മുക്കി കളയല്ലേ..” 9 – Nine കണ്ട് കിളി പോയവർ പറയുന്നു….

പൃഥിവിരാജിന്റെ ആദ്യ നിർമ്മാണ സംരംഭം 9 – nine എന്ന ജെനുസ് മുഹമ്മദ്‌ തിരക്കഥ എഴുതി സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ – ഹൊറർ – ഇമോഷണൽ ത്രില്ലർ മലയാള സിനിമ ഇന്നുവരെ കാണാത്ത അപൂർവ ദൃശ്യ വിസ്മയമാണ് സിനിമ കണ്ട ഓരോ പ്രേക്ഷകനും നൽകുന്നത്. ഇത്തരം ഒരു സിനിമ മലയാളത്തിൽ ആരുമങ്ങനെ പ്രതീക്ഷിച്ചു കാണില്ല. ലോക നിലവാരത്തിൽ തീർത്ത ഒരു മാസ്റ്റർ ക്രാഫ്റ്റ് ആണ് ചിത്രമെന്ന് വിലയിരുത്തുന്നവരുണ്ട് വിലയിരുത്തുന്നവരുണ്ട്. നമ്മുടെ ഇൻഡസ്ട്രിയുടെ വളർച്ചയും ഇത്തരം സിനിമകൾ ചൂണ്ടികാട്ടി തരുന്നു. എന്നാൽ ഇപ്പോഴും ഈ സിനിമ കാണാൻ വിമുഖത കാണിക്കുന്ന കൂട്ടരുണ്ട്. അവർ ഇത്രനാളായ് സ്ഥിരം കാണുന്ന സിനിമ ചേരുവകളിൽ നിന്ന് മാറി സഞ്ചരിക്കുന്ന സിനിമയാണ് Nine എന്നതുകൊണ്ടാണോ ഈ താൽപര്യക്കുറവ് ?

 

പക്ഷെ കണ്ടവർ ഒന്നടങ്കം ഈ ചിത്രം തിയറ്ററിൽ തന്നെ പോയി കാണേണ്ട വിസ്മയം ആണെന്ന് വീണ്ടും വീണ്ടും പറയുന്നു. പടം കാണാതെ വിമർശങ്ങൾ ഉയർത്തുന്നവരെ പടം കണ്ടവർ വിമർശിക്കുകയാണ് വിമർശിക്കുകയാണ്. ഇത്തരം സിനിമകൾ ടോറന്റ്ൽ വരുമ്പോൾ കണ്ട് വാഴ്ത്തി ടോറന്റ് ഹിറ്റാക്കിയിട്ട് കാര്യമില്ല. തിയറ്ററിൽ ഉള്ളപ്പോൾ തന്നെ കാണണം. തിയറ്ററിൽ വിജയമാക്കണം. അത്ര ആസ്വാദന നിലവാരം ഉള്ള പ്രേക്ഷകർ ആണ് നമ്മുടേത്. ആ നിലവാരം ഇത്തരം സിനിമ പരീക്ഷണങ്ങളെ വിജയിപ്പിച്ചാണ് അടിവര ഇടേണ്ടത്. പടം കണ്ടവർ ആകെ കിളിപോയി വീണ്ടും കാണാൻ വന്ന് ഓരോ സംശയങ്ങൾ തീർക്കുന്നുണ്ട്. അത്രയ്ക്ക് ഡീറ്റൈലിംഗ് ഉള്ള ഒരു ദൃശ്യാനുഭവം Nine സമ്മാനിക്കുന്നു.

എന്നാൽ ഇന്നാൾ കൊണ്ട് കിട്ടിയ മൗത്ത് പബ്ലിസിറ്റിയിൽ സിനിമയ്ക്ക് ബോക്സ്‌ ഓഫീസിൽ മികച്ച രീതിയിൽ മുന്നേറുകയാണ്. 07/02/2019-ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം 5 ദിവസങ്ങളാവുമ്പോൾ ഇതുവരെ 8 കോടി കളക്ഷൻ ലോക വ്യാപകമായി നേടിയെന്നാണ് അനലിസ്റ്റ് റിപ്പോർട്ടുകൾ പുറത്തു വിടുന്ന വിവരം. ഇത് ശരിയാണെങ്കിൽ ചിത്രം ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുകയാണ് പ്രിഥ്വിരാജിനൊപ്പം പ്രകാശ് രാജ് വാമിഖ ഗബ്ബി, മംമ്ത മോഹൻദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി അഭിനന്ദൻ രാമാനുജവും സംഗീതം ഷാൻ റഹ്മാനും ശേഖർ മേനേനും സംയുക്തമായി നിർവ്വഹിച്ചിരിക്കുന്നു. പ്രിഥ്വിരാജ് പ്രൊഡക്ഷനൊപ്പം SPE ഫിലിംസ് ഇൻഡ്യ സഹകരിച്ചാണ് ചിത്രത്തിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്.