ബോക്സോഫീസിലും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി ഉറി- സര്‍ജിക്കല്‍ സ്‌ട്രൈക്ക് 200 കോടി ക്ലബ്ബില്‍….

ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുങ്ങിയ ബോളിവുഡ് ചിത്രം ‘ഉറി’ ആഗോള ബോക്‌സ് ഓഫിസില്‍ 200 കോടി കളക്ഷനില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. നേരത്തേ 10 ദിവസം കൊണ്ട് 100 കോടി കളക്ഷനിലെത്താന്‍ ചിത്രത്തിന് സാധിച്ചിരുന്നു. നവാഗതനായ ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിക്കി കൗശലാണ്.

യാമി ഗൗതം, കൃതി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മികച്ച മേക്കിംഗും രാജ്യത്തിന്റെ സമീപകാല സൈനികനീക്കങ്ങളിലെ നിര്‍ണായകമായ ഒരു അധ്യായമാണ് എന്നതും ചിത്രത്തിന്റെ വിജയത്തിന് സഹായകമായി. വിദേശ സെന്ററുകളിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്.