“കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ.. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര് ??” – പാകിസ്ഥാനോട് സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗ്..

പുല്‍വാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ പ്രതികാരമാണ് ഈ തിരിച്ചടിയെന്ന് അഭിപ്രായപ്പെട്ട് ബി.ജെ.പി എം.പി കൂടിയായ സുരേഷ് ഗോപി രംഗത്ത്. ഭീകരവാദികൾക്കെതിരെ ഇന്ത്യ നടത്തിയ അതിശക്തമായ തിരിച്ചടിയിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

‘പുൽവാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ്… വിമാനങ്ങൾ.. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?.’– സുരേഷ് ഗോപി പ്രതികരിക്കുന്നു.

 

പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകർത്തതെന്നാണ് സൂചന. മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളിൽ വര്‍ഷിച്ചത്. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. അതേസമയം, ഇന്ത്യ ഈ സംഭവത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.