വിക്കൻ ബാലൻ വക്കീലായി കിംഗ് ഖാൻ ! ബോഡി ഗാർഡിന് ശേഷം മറ്റൊരു ദിലീപ് ചിത്രം കൂടി ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നു.. അന്ന് സൽമാൻ എങ്കിൽ ഇന്ന് ഷാരൂഖ്..

ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജനപ്രിയ നായകൻ പ്രൗഢിയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദിലീപ്. ഒപ്പം സംവിധായകൻ ബി ഉണ്ണിക്കൃഷ്ണനും. നിരാശനൽകിയ മോഹന്‍ലാല്‍ ചിത്രമായ വില്ലന് ശേഷമുള്ള സിനിമയുമായാണ് ബി ഉണ്ണിക്കൃഷണന്‍ എത്തിയത്. എന്നാൽ കോടതി സമക്ഷം ബാലൻ വക്കീൽ വിജയചിത്രമായി മുന്നേറുകയാണ്. തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

തമാശയും ത്രില്ലിങ്ങുമൊക്കെയുള്ള ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. ബിന്ദു പണിക്കര്‍, മംമ്ത മോഹന്‍ദാസ്, അജു വര്‍ഗീസ്, സിദ്ദിഖ്, സൈജു കുറുപ്പ് തുടങ്ങിയവരുടെ പ്രകടനവും ബാലൻ വക്കീലിനെ വിജയമാക്കുന്നു.

 

 

ഇപ്പോളിതാ മറ്റൊരു ശുഭ വാർത്ത വരുന്നു. കോടതിസമക്ഷം ബാലന്‍ വക്കീലിന് ഹിന്ദി പതിപ്പൊരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോടതിസമക്ഷം ബാലന്‍ വക്കീല്‍ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയാകോം മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്ന സാഹചര്യത്തിലാണ് ആ നിര്‍മ്മാതാക്കളില്‍ നിന്നും ഈ സിനിമയ്ക്ക് ഒരു ഹിന്ദി പതിപ്പ് ഉണ്ടാകുമെന്ന് വ്യക്തമായിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ താരത്തെ വച്ച് ചിത്രത്തിന് ഹിന്ദി പതിപ്പൊരുക്കുകയാണെന്നുള്ള സൂചനകൾ പുറത്ത് വരുന്നു. ആ സൂപ്പർ താരം മറ്റാരുമല്ല. ഒരേ ഒരു കിംഗ് ഖാൻ. ഷാരൂഖ് ഖാൻ !

മലയാളത്തിൽ ദിലീപ് ഗംഭീരമാക്കിയ വിക്കൻ വക്കീലിന്റെ വേഷം ഹിന്ദിയിൽ ഷാരൂഖ് അവതരിപ്പിക്കുമെന്ന വാർത്തകൾ ലഭ്യമാകുന്നു. ഇതിന് മുമ്പ് ദിലീപ് ചെയ്ത ബോഡി ഗാർഡ് എന്ന ചിത്രം ഹിന്ദിയിൽ സൽമാൻ ഖാൻ ചെയ്തു ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയതാണ്. ഇപ്പോൾ ഇതാ മറ്റൊരു ഖാൻ ദിലീപിന്റെ മറ്റൊരു വ്യത്യസ്ത ചിത്രത്തിന്റെ റീമേക്കിൽ അഭിനയിക്കാൻ ഒരുങ്ങുന്നു ? റീമേക്ക് പതിപ്പിനെക്കുറിച്ചുള്ള മറ്റു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കാത്തിരിക്കാം.