അമ്മയെ കണ്ടാല്‍ പിന്നെന്ത് ഗാന്ധിജി; മഹാത്മഗാന്ധിയായി വേഷം കെട്ടി വേദിയിലെത്തിയ കുഞ്ഞിന്‍റെ വീഡിയോ വൈറല്‍…

മഹാത്മഗാന്ധിയായി വേഷം കെട്ടി വേദിയിലെത്തിയ പിഞ്ചു കുഞ്ഞിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. മൊട്ടത്തലയും വടിയുമൊക്കെയായി ചാച്ചാജിക്ക് ഒപ്പമാണ് കുഞ്ഞ് ഗാന്ധി വേദിയിലെത്തിയത്. ചിരിച്ചുകൊണ്ട് വേദിയിലെത്തിയ കുരുന്ന് സദസില്‍ ഇരുന്ന അമ്മയെ കണ്ടു. പിന്നെ ഗാന്ധിജി വേഷമോന്നും ഓര്‍ത്തില്ല. കൈയിലിരുന്ന വടി നിലത്തിട്ട് ഒറ്റയോട്ടം. സ്‌റ്റേജിന്റെ ഉയരം മൂലം കുഞ്ഞ് ഗാന്ധിക്ക് അമ്മയുടെ അടുത്തുവരെ എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, ഗാന്ധിജിയുടെ പ്രകടനമൊക്കെ കണ്ടിട്ടും ഒരു കുലുക്കവും ഇല്ലാതെ ചാച്ചാജി വേദിയില്‍ തന്നെ നില്‍ക്കുന്നുണ്ട്.