പേട്ട പുതിയ തലമുറയുടെ ബാഷയായിരിക്കുമെന്ന് മണികണ്ഠന്‍ ആചാരി; ‘ഇനി അങ്ങോട്ട് പേട്ടയായിരിക്കും ബാഷ’….

പുതിയ തലമുറയുടെ ബാഷയാണ് രജനികാന്ത് ചിത്രം പേട്ടയെന്ന് ചിത്രത്തിലെ അഭിനേതാവായ മണികണ്ഠന്‍ ആചാരി. രജനികാന്തിനോടുള്ള ആളുകളുടെ വികാരത്തെ ആരാധന എന്ന് മാത്രം പറയാനാവില്ല. അതിന് കൃത്യമായി പേരിടാന്‍ നമുക്ക് കഴിയില്ല. അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചതു പോലെ തന്നെ വലിയൊരു അനുഭവമായിരുന്നു ചിത്രത്തിന്റെ ഫാന്‍സ് ഷോ കാണാന്‍ കഴിഞ്ഞതെന്നും മണികണ്ഠന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്ന ഓരോ ദിവസവും ഓരോ അനുഭവങ്ങളായിരുന്നു. ഒപ്പമുളള സീനില്‍ അഭിനയിക്കാന്‍ നേരം അദ്ദേഹം സംസാരിച്ചതും കെട്ടിപ്പിടിച്ച് ഫോട്ടോ എടുത്തതുമെല്ലാം വലിയ കാര്യമാണ്. അതൊന്നും മറക്കാനാവില്ലെന്ന് മണികണ്ഠന്‍ പറഞ്ഞു.

 

 

വെളുപ്പിന് മുന്ന് മണിക്കാണ് ഹൗസ്ഫുള്‍ ആയിട്ടാണ് പാലക്കാട് ഫാന്‍സ് ഷോ കണ്ടത്. എന്നാല്‍ അതിന് ഒരു മാറ്റിനി കാണുന്ന എനര്‍ജിയായിരുന്നു. ആളുകള്‍ നൃത്തം ചെയ്യുന്നു. ശബ്ദമുണ്ടാക്കുന്നു. രജനികാന്തിനോടെുള്ള വികാരത്തിന് നമുക്ക് കൃത്യമായി പേരിടാന്‍ കഴിയില്ലെന്ന് മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി ചിത്രം മാമാങ്കത്തിലാണ് താരം ഇനി അഭിനയിക്കാന്‍ പോകുന്നത്. തമിഴ് സംവിധായകന്‍ വെട്രിമാരനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഭാഗ്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുമെന്നും മണികണ്ഠന്‍ പറഞ്ഞു.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. രജനി നായകനും വിജയ് സേതുപതി വില്ലനായും എത്തുന്ന പേട്ടയില്‍ സിമ്രാനാണ് നായിക. തൃഷ, എം ശശികുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കലാനിധിമാരനാണ് സണ്‍ പിക്ചേഴ്സിന് വേണ്ടി പേട്ട നിര്‍മ്മിക്കുന്നത്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍. ചിത്രം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.