അടിച്ചുതൂക്കലാമാ..! വിശ്വാസത്തിന്റെ മരണമാസ് ട്രെയ്‌ലര്‍ പുറത്ത്‌

തല ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിശ്വാസത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ശിവ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു മുഴുനീള ആക്ഷന്‍ മസാല എന്റര്‍ടെയ്‌നറാണെന്ന് ട്രെയ്‌ലറില്‍ നിന്നും തന്നെ വ്യക്തമാണ്. നയന്‍താര നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് അജിത്ത് സിനിമയിലെത്തുക.

സത്യ ഫിലിംസിന്റെ ബാനറിലാണ് സിനിമ പുറത്തിറങ്ങുന്നത്. ജഗപതി ബാബു, വിവേക്, തമ്പി റാമയ്യ, യോഗി ബാബു, റോബോ ശങ്കര്‍, കോവയ് സര്‍ള എന്നിങ്ങനെ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ഡി ഇമ്മനാണ് സംഗീത സംവിധാനം.സിനിമയിലെ പാട്ടുകള്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.

ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും, മാസ്സ് ഡയലോഗുകള്‍ കൊണ്ടും സമ്പന്നമാകും ചിത്രമെന്ന് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നു. രജിനികാന്തിന്റെ പേട്ടയോടാണ് അജിത്തിന്റെ വിശ്വാസം ഏറ്റുമുട്ടാനിരിക്കുന്നത്. പൊങ്കലിന് ചിത്രം റിലീസ് ചെയ്യും.