കറുത്ത നിറക്കാര്‍ ദിനവും കേള്‍ക്കേണ്ടി വരുന്ന ചോദ്യങ്ങളും പ്രശ്നങ്ങളും : പെണ്‍കുട്ടിയുടെ ടിക്ക് ടോക്ക് വീഡിയോ വൈറലാകുന്നു….

കറുത്തവര്‍ ഓറഞ്ച് നിറത്തിലുള്ള വസ്ത്രമണിഞ്ഞാല്‍, മേക്കപ്പ് ഇട്ടാല്‍ എന്ത് സംഭവിക്കും.ടിക് ടോക്കിലൂടെ ഒരു പെണ്‍കുട്ടി അവതരിപ്പിച്ച ഈ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. നമ്മെ ചിന്തിപ്പിച്ചുകൊണ്ട് കറുത്ത നിറക്കാര്‍ ദിനവും അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ തുറന്നു പറയുകയാണ് ഈ പെണ്‍കുട്ടി.സാമൂഹ്യ പ്രശന്ങ്ങളിലൊന്നും ഇടപെടാതെ ഇക്കാര്യങ്ങള്‍ക്ക് മാത്രം വാ തുറക്കുന്ന ഒരു സമൂഹത്തിനെതിരെയുള്ള പ്രതിഷേധമാണ് പെണ്‍കുട്ടി ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.മതത്തിനും ജാതിക്കും വേണ്ടി പോരാടുന്ന ഈ നാട്ടില്‍ തങ്ങളുടെ മനസ്സ് വേദനിപ്പിച്ച്‌ തങ്ങളുടെ നിറത്തിന് വേണ്ടി പോരാടാന്‍ വെക്കുകയാണോ എന്നും വീഡിയോയിലൂടെ പെണ്‍കുട്ടി ചോദിക്കുന്നു.