നടന്‍ അജിത് കുമാറിന്‍റെ നായികയാകാനൊരുങ്ങി മലയാളത്തിന്റ പ്രിയ താരം നസ്രിയ; കാത്തിരിപ്പോടെ ആരാധകര്‍….

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയ നസ്‌റിയ നസീം തമിഴിലും ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു. തമിഴില്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ടെന്നാണ് നസ്‌റിയയുടെ പേരിലുള്ള ട്വിറ്റര്‍ പേജില്‍ അടുത്തിടെ ട്വീറ്റ് ചെയ്യപ്പെട്ടത്. എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന അജിത് ചിത്രത്തിനായാണ് നസ്‌റിയയെ സമീപിച്ചിട്ടുള്ളത്. പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണിത്.

പിങ്കിന്റെ അതേ പോലുള്ള റീമേക്കായിരിക്കില്ല ചിത്രം. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തിലാണ് അജിത് എത്തുന്നത്. രണ്ട് നായികമാരില്‍ ഒരാളായിരിക്കും നസ്‌റിയ. ഔദ്യോഗികമായ പ്രഖ്യാപനം ഉടനുണ്ടാകും. തിരുമണം എങ്കിറ നിക്കാഹ് എന്ന ചിത്രത്തിലാണ് നസ്‌റിയ അവസാനമായി അഭിനയിച്ചത്.