‘ഒരു പാവം സിനിമയാണ് ഒടിയന്‍ ; മാജിക്ക് ഒന്നുമില്ല. നാട്ടിന്‍ പുറത്ത് നടക്കുന്ന തമാശയും പ്രണയവും പകയും അത്രേയുള്ളു ; ഭയങ്കര പേടിപ്പിക്കുന്ന സിനിമയൊന്നുമല്ല. ; മോഹന്‍ലാല്‍

സിനിമാ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം മോഹന്‍ലാല്‍ നായകനായ ഒടിയന്‍ എന്ന ചിത്രമാണ്. രണ്ട് വര്‍ഷത്തിലേറെയായി ആരാധകര്‍ കാത്തിരുന്ന ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് പുറമെ സംവിധായകനായ വിഎ ശ്രീകുമാറും ചിത്രത്തെ കുറിച്ച്‌ വാതോരാതെ പറഞ്ഞത് പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിപ്പിച്ചു.

എന്നാല്‍ സംവിധായകന്‍ പറഞ്ഞത്രയൊന്നും ചിത്രമില്ലെന്നാണ് ആദ്യ ദിനത്തിന് ശേഷം പ്രേക്ഷകര്‍ പറയുന്നത്. ഈ അഭിപ്രായത്തോടെ ശ്രീകുമാറിനെതിരെ ആരാധകര്‍ തിരിയുകയും ചെയ്തു. സംവിധാനത്തിലെ പാളിച്ചയും സംവിധായകന്റെ ഹൈപ്പും കാരണമാണ് ചിത്രത്തിന് ഈ ഗതി വന്നതെന്നാണ് ആരാധകരുടെ പക്ഷം. ഇതിനിടയിലാണ് ചിത്രത്തെ കുറിച്ച്‌ റിലീസിന് മുമ്ബ് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ പ്രചരിക്കുന്നത്. ഒരു സ്വകാര്യ ചടങ്ങിനിടെയായിരുന്നു മോഹന്‍ലാല്‍ ഒടിയനെ കുറിച്ച്‌ പറഞ്ഞത്.