മകന്റെ നേട്ടം നിറകണ്ണുകളോടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഈ പിതാവ്! വാക്കുകള്‍ മുറിഞ്ഞ് താരവും, വികാരനിര്‍ഭരമായ മുഹൂര്‍ത്തം സമൂഹമാധ്യമങ്ങളില്‍ വൈറല്‍….

മക്കളുടെ നേട്ടം ആഘോഷമാക്കുന്നവരാന് അച്ഛനമ്മമാര്‍. തന്നെക്കാള്‍ മികച്ച നടനായി തന്റെ മകന്‍ മാറിയ സന്തോഷത്തിലാണ് തെന്നിന്ത്യന്‍ താരം ഭാസ്കര്‍. വിജയ്‌ സേതുപതിയും തൃഷയും ഒന്നിച്ചെത്തിയ 96 എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ ചെറുപ്പകാലത്തെ അവതരിപ്പിച്ച ആദിത്യ ഭാസ്ക്കര്‍ അവാര്‍ഡ് വാങ്ങാനെത്തിയത് ആദ്യത്യയുടെ പിതാവും തമിഴ് സിനിമാ താരവുമായ എം.എസ് ഭാസ്ക്കര്‍ നിറകണ്ണുകളോടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

റാമിന്റെയും ജാനുവിന്റെയും പ്രണയക്കഥ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ആദിത്യയും ഗൗരിയും ഒരുമിച്ചാണ് വേദിയില്‍ അവാര്‍ഡ് വാങ്ങാനെത്തിയത്. വേദിയിലിരുന്ന് അച്ഛന്‍ ഇൗ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന കണ്ടപ്പോള്‍ ആദിത്യനും പറയാന്‍ വാക്കുകളുണ്ടായില്ല.

 

This site is protected by wp-copyrightpro.com