ഇത് അഭിമാന നിമിഷം; ഞാന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല, ഒടിയൻ ഗ്ലോബല്‍ ലോഞ്ച്…

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഒടിയന്‍ 14 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഗ്ലോബല്‍ ലോഞ്ച് ദുബൈ ഫെസ്റ്റിവല്‍ സിറ്റി അറേനയില്‍ വെച്ച് നടന്നു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, പ്രകാശ് രാജ്, തുടങ്ങി ചിത്രത്തിലെ നിരവധിപ്പേര്‍ പങ്കെടുത്തു.

ഇത് അഭിമാന നിമിഷമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആദ്യമായാണ് ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ദുബൈയിലേക്ക് വരുന്നത്. ഈ സിനിമയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉള്ളത് കൊണ്ടാണ് ഞാന്‍ വരാന്‍ തയാറായത്. ഒന്നര വര്‍ഷം ആ സിനിമയ്ക്ക് പിന്നിലായിരുന്നു. എല്ലാവരുടെയും സഹകരണം ഉണ്ടാകണം. ഒടിയന്‍ ഒരു നല്ല സിനിമയാകട്ടെ. ഞാന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല – മോഹന്‍ലാല്‍ പറഞ്ഞു.

ബാഹുബലി പോലെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടാന്‍ ഒടിയന് കഴിയുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെടുന്നു. ഈ ചിത്രം കൂടുതല്‍ വലിയ സിനിമകളെടുക്കാന്‍ പ്രചോദനമാകുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.