മനോഹരമായ മുടി മുറിച്ചപ്പോള്‍ കണ്ണ് നിറച്ച് രജിഷാ; ജൂണിന്റെ മെയ്ക്കിംഗ് വീഡിയോ കാണാം….

‘അനുരാഗ കരിക്കിന്‍വെളളം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ രജിഷാ വിജയന്റെ പുതിയ ചിത്രമാണ് ‘ജൂണ്‍’. ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ‘ജൂണ്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. സ്‌കൂള്‍ യൂണിഫോമിട്ട് മുടി മുറിച്ച രജിഷയായിരുന്നു ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍.

ഒരു പെണ്‍കുട്ടിയുടെ കൗമാര കാലഘട്ടം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. വിത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നതും. ജൂണിന്റെ മെയ്ക്കിങ് വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ചിത്രത്തിനുവേണ്ടി രജിഷ ശരീരംഭാരം കുറച്ചു. ഏറ്റവും പ്രീയപ്പെട്ട മുടി മുറിച്ചപ്പോള്‍ രജിഷ കരഞ്ഞെന്നും മെയ്ക്കിംഗ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.