മോഹൻലാലിന്‍റെ സിനിമ കണ്ടാൽ വേദനയൊന്നും പ്രശ്നമല്ല..!! 75 വയസുള്ള ഒരു മുത്തശ്ശി രാത്രി 12 മണിക്കുള്ള ഒടിയന്‍ ഷോ കാണാൻ എത്തിയപ്പോൾ….

റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾക്കു മുൻപേ ഭൂരിഭാഗം റിലീസ് കേന്ദ്രങ്ങളിലും റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ് നടത്തി മോഹൻലാൽ ചിത്രമായ ഒടിയൻ ചരിത്രം കുറിച്ചിരുന്നു. മികച്ച പ്രതികരണങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന ഈ വേളയില്‍ വ്യത്യസ്തവും കൗതുകകരവുമായ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.75 വയസ്സുള്ള ഒരു മുത്തശ്ശി മോഹന്‍ലാല്‍ നായകനായ ഒടിയന്‍ സിനിമയുടെ മൂന്നാം ഷോ കാണാന്‍ രാത്രി തീയറ്ററില്‍ എത്തിയ രസകരമായ വീഡിയോ ആണിത്. കാലിന് നല്ല വേദന ഉണ്ടെങ്കിലും അതൊന്നും വകവെക്കാതെ മുത്തശ്ശി തന്‍റെ പ്രിയ താരം മോഹന്‍ലാലിനെ കാണാന്‍ എത്തി.