തമിഴ്‌നാടിന് സഹായഹസ്തവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്, കയ്യടിച്ച് സോഷ്യല്‍ മീഡിയ….

ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്‌നാടിന് സഹായഹസ്തവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഈ വിവരം അറിയിച്ചത്.

ഗജ ചുഴലിക്കാറ്റില്‍ വന്‍നാശനഷ്ടങ്ങള്‍ സംഭവിച്ച നാഗപട്ടണം, തഞ്ചാവൂര്‍, വേളാങ്കണ്ണി, പുതുക്കോട്ടൈ എന്നിവിടങ്ങളില്‍ സഞ്ചരിച്ച്‌ തന്നാലാവുംവിധമുള്ള സഹായം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നുംപ്രളയദുരിതത്തില്‍ കേരളത്തിനെ സഹായിച്ച തമിഴ്‌നാടിനെ തിരിച്ചുസഹായിക്കണമെന്നു തോന്നിയതിനാലാണ് തന്റെ ഈ പര്യടനമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ പ്രളയമുണ്ടായ സമയത്ത് വയനാട്ടില്‍ ദുരിതബാധിതരെ സഹായിക്കാന്‍ അദ്ദേഹം മുന്‍പിലുണ്ടായിരുന്നു. അതേസമയം പ്രളയകാലത്ത് കൂടെ നിന്ന തമിഴ്‌നാടിന് പത്തു കോടി രൂപയുടെ ധനസഹായമാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.