തമിഴക രാഷ്‌ട്രീയത്തിന് മുന്നറിയിപ്പുമായി സർക്കാർ ; വിജയ് ചിത്രം നൽകുന്നത് ശക്തമായ സന്ദേശം….

ഇളയ ദളപതിയിൽ നിന്നും തലപതിയായി ഉയർ‌ന്ന വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് തയ്യാറെടുക്കുന്നതായി തമിഴകത്ത് വാർത്തകൾ പരക്കുന്നതിനിടെയാണ് വിജയ് നായകനായി സർക്കാർ എന്ന സിനിമ പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ പ്രഖ്യാപനം മുതൽ ഏറെ പ്രതീക്ഷയിലായിരുന്നു ആരാധകർ. അരാധകർ‌ക്കായുള്ള ഒരു തകർപ്പൻ ദീപാവലി സമ്മാനമാണ് സർക്കാർ.

തമിഴ്‌നാട്ടിലെ രാഷ്‌ട്രീയസ്ഥിതികളെയും ചതികളെയും കണക്കിന് വിമർശിക്കുന്ന വിജയ് തന്‍റെ രാഷ്ട്രീയനിലപാടുകളും ചിത്രത്തിലൂടെ പ്രഖ്യാപിക്കുന്നുണ്ട്. സമകാലിക തമിഴ്നാട്ടിലെ രാഷ്ട്രീയ കാഴ്‌ചപ്പാടിനെതിരെയുള്ള സഞ്ചാരം കൂടിയാണ്. ചിത്രം. ഓരോ പൗരനും വോട്ടിന്‍റെ വിലയെന്തെന്ന് തിരിച്ചറിയണമെന്നും ചിത്രത്തിലൂടെ നായകൻ പറയുന്നു.

വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് സുന്ദർ രാമസ്വാമി എന്നാണ്. കോർപ്പറേറ്റ് ക്രിമിനൽ എന്നു വിളിപേരുള്ള സുന്ദർ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ സി ഇ ഒ ആണ്.ഒരു നാട്ടിൽ എത്തിയാൽ അവിടെത്തെ കമ്പനി പൂട്ടിച്ച് തന്‍റെ കമ്പനി ഒന്നാമതാകുക എന്നതാന്ന് സുന്ദറിന്‍റെ രീതി.നാലു രാജ്യങ്ങൾ വിലിക്കിയിരിക്കുന്ന സുന്ദർ വലിയ കമ്പനികളുടെ പേടിസ്വപ്‌നമാണ്.

അമെരിക്കയിൽ ജോലി ചെയ്യുന്ന സുന്ദർ വോട്ട് ചെയ്യാൻ സ്വന്ത്യം നാട്ടിലേക്ക് വരുന്നതോടെയാണ് സിനിമയുടെ ആരംഭം. എന്നാൽ താനെത്തുന്നതിന് മുമ്പേ മറ്റൊരാൾ കള്ളവോട്ടും ചെയ്യുകയും തുടർന്ന് സുന്ദർ നടത്തുന്ന നിയമപോരാട്ടവുമാണ് ചിത്രത്തിന്‍റെ പ്രമേയം.

വിജയുടെ പതിവുപോലെ സ്റ്റെലിഷ് പെർഫോമൻസാണ്. കീർത്തി സുരേഷ് ചിത്രത്തിൽ നായികയായി എത്തുന്നത്.രണ്ടാം തവണയാണ് കീർത്തി വിജയുടെ നായിക ആകുന്നത്. പ്രത്യേകിച്ച് റോളൊന്നുമില്ലെങ്കിലും കീർത്തി ഉള്ള രംഗങ്ങൾ അവർ മനോഹരമാക്കി.

കോമളവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വരലക്ഷ്‌മിയാണ് ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രമായി എത്തുന്നത്..യോഗി ബാബു, രാധാരവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. പതിവുപോലെ മുരുഗദാസിന്‍റെ സ്റ്റെലിഷ് മേക്കിങ് തന്നെയായിരുന്നു.പ്രതേകിച്ച് ആക്ഷൻ സീനുകൾ. പക്ഷേ ആദ്യ പകുതിയുടെ വേഗത രണ്ടാം പകുതിയിൽ ചിത്രത്തിനില്ല എന്നുള്ളത് ഒരു ന്യൂനതയാണ്.

.മലയാളിയായ ഗീരിഷ് ഗംഗാധരന്‍റെ ക്യാമറ കാഴ്ചകൾ ഗംഭീരമായിരുന്നു. അങ്കമാലി ഡയറീസ്, ഗപ്പി തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറമാനായിരുന്നു ഗിരിഷ് .എ ആർ റഹ്മാൻ പശ്ചാത്തല സംഗീതം മികച്ചതായിരുന്നു ചില സീനുകളെ പശ്ചാത്തല സംഗീതം കൊണ്ട് തലത്തിൽ എത്തിച്ചു.സൺ പിക്ച്ചേഴ്‌സാണ് ചിത്രം നിർമിച്ചിരിക്കുന്നത്.