ഇന്നിന്‍റെ കഥയാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’ ; നിരൂപണം കാണാം… [വീഡിയോ]

ഇന്നിന്റെ കഥയാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’. ആരും എപ്പോള്‍ വേണമെങ്കിലും പെട്ടു പോയേക്കാവുന്ന ചില ദശാസന്ധികളുണ്ട് ജീവിതത്തില്‍. ആത്മവിശ്വാസവും അധികാരവും ചേര്‍ത്തു നിര്‍ത്താന്‍ ആളുകളുമില്ലെങ്കില്‍ ആരെയും കോര്‍ണര്‍ ചെയ്യാന്‍ സാധിക്കുന്ന അന്തരീക്ഷം ഓരോ മനുഷ്യനു ചുറ്റിലുമുണ്ട്. അത്തരമൊരു ചുഴിയില്‍ വീണുപോകുന്ന അജയനെന്ന സാധാരണക്കാരന്റെ കഥയാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’.

നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളിലേക്ക് കുപ്രസിദ്ധ പയ്യന്‍ സഞ്ചരിക്കുമ്പോള്‍ നമ്മളും ഇതേ സിസ്റ്റത്തിന്‍റെ ഭാഗമാണ് എന്ന തിരിച്ചറിവാണ് ഈ ചിത്രം. മധുപാലിന്‍റെ സംവിധാന മികവും ടോവിനോ, നിമിഷ സജയന്‍, നെടുമുടി വേണു എന്നിവരുടെ പ്രകടനത്തിനും തീര്‍ച്ചയായും കയ്യടിക്കാം.തീയറ്ററില്‍ തന്നെ കാണേണ്ട സിനിമ.