പ്രണയം ആദ്യ പറഞ്ഞത് അവനാണ്: ശാലുവുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് ലിജോമോള്‍

പ്രണയ ബന്ധം തുറന്ന് പറഞ്ഞ് യുവതാരങ്ങളായ ശാലുവും, ലിജോ മോളും. ഇരുവരും വിവാഹം ചെയ്‌തെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നതിന് പിന്നാലെയാണ് കാര്യങ്ങള്‍ വ്യക്തമാക്കി ഇരുവരും രംഗത്ത് എത്തിയത്. വിവാഹം ചെയ്തുവെന്ന വാര്‍ത്ത സത്യമല്ല. എന്തിനാണ് അങ്ങനെയൊരു വാര്‍ത്ത സൃഷ്ടിക്കപ്പെട്ടതെന്നും മനസിലാകുന്നില്ല. ഇത്തരം വ്യാജ പ്രചരണം കാണുമ്പോള്‍ ദുഖമുണ്ടെന്നും ലിജോ പറഞ്ഞു.

തങ്ങള്‍ ഇരുവരും പ്രണയത്തിലാണ്. രണ്ടുപേരുടെ വീട്ടുകാര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ വിവാഹത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല. തങ്ങള്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായത് കൊണ്ട് അതില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് പ്ലാന്‍.

കൂട്ടത്തില്‍ പ്രണയം തുറന്ന് പറഞ്ഞത് ശാലുവായിരുന്നു. വേറെ മതത്തില്‍പ്പെട്ട ആളെ വിവാഹം ചെയ്യുന്നതിന് എന്റെ വീട്ടില്‍ കുഴപ്പമുണ്ടായിരുന്നില്ല. ശാലുവിന്റെ കുടുംബവും എന്നെ സ്വീകരിച്ചുകഴിഞ്ഞു. അത് കൊണ്ട് കുറച്ചുനാള്‍ ഇങ്ങനെ മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ലിജോ കൂട്ടിച്ചേര്‍ത്തു.