ജോജുവിന്‍റെ അഭിനയ ജീവിതത്തിലെ തലവരമാറ്റുന്ന “ജോസഫ്” : നിരൂപണം വായിക്കാം….

റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനാണ് ജോസഫ് (ജോജു ). സുഹൃത്തുക്കളോടൊപ്പം വെള്ളമടിച്ചു കഴിയുന്ന ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ എന്ന് വേണേൽ പറയാം. മനസ്സിൽ എന്തൊക്കെ വലിയ വിസ്ഫോടനങ്ങൾ കൊണ്ട് നടക്കുന്ന കഥാപാത്രം. റിട്ടയേർഡ് ആണെങ്കിലും സൂക്ഷ്മമായ തെളിവെടുപ്പുകൾ വേണ്ട ഇടത് ഇപ്പോഴും ജോസഫിന്റെ സഹായം തേടാറുണ്ട് പോലീസുകാർ. യാദ്ര്ശ്ചികമായി തന്റെ മുൻ ഭാര്യയുടെ അപകട മരണം ജോസഫിനെ ഒരു അന്വേഷണത്തിലേക്ക് കൊണ്ടെത്തിക്കുന്നു. പിന്നീടുള്ള കാര്യങ്ങൾ ആണ് സിനിമയുടെ യഥാർത്ഥ ഇതിവൃത്തം.

ആദ്യ നിമിഷങ്ങളിൽ തന്നെ ജോസഫ് എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ സൂക്ഷ്മമായ അന്വേഷണത്തിലുള്ള വൈദഗ്ദ്യം സംവിധായകൻ നമുക്ക് കാണിച്ചു തരുന്നുണ്ട്. ജോസഫിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ചില മുറിവുകളുടെ കാഴ്ചയിലൂടെയും മറ്റും ആയാണ് ആദ്യപകുതി കടന്നു പോവുന്നത്. രണ്ടാം പകുതിയാണ് സിനിമയ്ക്ക് ഇൻവെസ്റ്റിഗേഷൻ പര്യവേഷം നൽകുന്നത്. ആ ഇൻവെസ്റ്റിഗേഷൻ എന്നാൽ ഞെട്ടിപ്പിക്കുന്ന കാതടപ്പിക്കുന്ന BACKGROUND സ്കോർ ലൂടെയും ഒന്നും അല്ല നമുക്ക് സമ്മാനിക്കുന്നത് എന്നത് തന്നെയാണ് സിനിമയെ വ്യത്യസ്തമാക്കുന്നതും. ക്ലൈമാക്സിൽ ഇന്നത്തെ കാലത്തു സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന വിഷയം തന്നെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

 

Image may contain: 2 people, people standing, text and outdoor

ജോജു ചേട്ടാ ഹാറ്റ്സ് ഓഫ് യു..മികച്ച പ്രകടനം എന്ന് നിസംശയം പറയാം. ഓരോ നോട്ടത്തിലും നിങ്ങൾ ജോസഫ് ആയി ജീവിക്കുന്നത് പോലെ തോന്നി. നിങ്ങളുടെ കരിയറിലെ ഏറ്റവും ബെസ്ററ് പെർഫോമൻസ്. ജോസഫ് എന്ന സിനിമയുടെ ഒരു പ്രധാന പ്ലസ് പോയിന്റ് നിങ്ങളുടെ പ്രകടനം തന്നെ ആണ് . നിങ്ങൾക്ക് ഇതുപോലുള്ള മികച്ച വേഷങ്ങൾ ഇനിയും കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

നായികമാരായി എത്തിയ രണ്ടു പുതുമുഖ നടിമാരുടെയും പേരറിയില്ല, പക്ഷേ രണ്ടുപേരുടെയും പ്രകടനം നിരാശയ്ക്ക് വക നൽകുന്നുണ്ട്.ദിലീഷ് പോത്തന്റെ പ്രകടനം മനോഹരമായിരുന്നു എന്ന് നിസംശയം പറയാം. ജോസഫിന്റെ സുഹൃത്തുക്കളുടെ വേഷത്തിൽ എത്തിയവരുടെ പ്രകടനങ്ങളും നന്നായിരുന്നു.

Image may contain: 1 person, glasses, beard and close-up

വാസ്തവത്തിനും ശിക്കാറിനും ശേഷം എനിക്ക് ഇഷ്ട്ടപെട്ട പദ്മകുമാർ സംവിധാനം ചെയ്ത സിനിമ ആണ് ജോസഫ് . ഇൻവെസ്റ്റിഗേഷനിൽ തുടങ്ങി ഇമോഷണൽ ഡ്രാമയിലൂടെ സംവിധായകൻ ഇന്നത്തെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വലിയ ചതിക്കുഴികളെ കുറിച്ചുള്ള നേർക്കാഴ്ച ഒരുക്കുന്നുണ്ട് ജോസഫിലൂടെ.

ഈ സിനിമയുടെ തിരക്കഥയെ അതി ഗംഭീരം എന്നൊന്നും ഞാൻ വിശേഷിപ്പിക്കുന്നില്ല. വൈകാരികമായ ചില സീനുകളിൽ തിരക്കഥ ചെറുതായി പാളി എങ്കിലും സിനിമ ആവശ്യപ്പെടുന്ന പതിഞ്ഞ താളവും ഇൻവെസ്റ്റിഗേഷന്റെ ഒരു മൂഡും ഒക്കെ നൽകാൻ തിരക്കഥയ്ക്ക് സാധിച്ചിട്ടുണ്ട്. ഇനിയും മികച്ച തിരക്കഥകൾ ഒരുക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.മനീഷ് മാധവന്റെ ക്യാമറക്കണ്ണുകൾ മനോഹരമായിരുന്നു. സിനിമ ആവശ്യപ്പെട്ട ആ താളം ഓരോ വിഷ്വൽസും നൽകുന്നുണ്ട്.രഞ്ജിൻ രാജ് ഒരുക്കിയ സംഗീതത്തിലൂടെ പിറന്ന ഗാനങ്ങൾ എല്ലാം തന്നെ സിനിമയുടെ കഥയോട് പൂർണ്ണമായും ചേർന്ന് നിൽക്കുന്നുണ്ട്.

 

നിരൂപകന്‍ : സിനിമ ചെങ്ങായി