സര്‍ക്കാര്‍ ഫ്രീയായി നല്‍കിയ സാധനങ്ങള്‍ കത്തിച്ചും, നശിപ്പിച്ചും ആരാധകര്‍ ; ‘സര്‍ക്കാര്‍’ നീക്കിയ രംഗം പ്രതിഷേധമായി അലയടിക്കുന്നു….

സര്‍ക്കാര്‍ സിനിമയിലെ രംഗങ്ങള്‍ നീക്കം ചെയ്തതിനെതിരെ വിജയ് ആരാധകര്‍ പ്രതിഷേധിക്കുന്നു.ഈ നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായിട്ടാണ് വിജയ് ആരാധകര്‍. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സൗജന്യമായി നല്‍കിയ ടിവിയും ലാപ്ടോപ്പും മിക്സിയുമടക്കമുള്ളവ കത്തിച്ച്‌ പ്രതിഷേധിക്കുന്ന ആരാധകന്‍റെ വീഡിയോ വൈറലാകുകയാണ്.

സര്‍ക്കാര്‍ സിനിമയിലെ സംഗീതത്തിന്‍െറ അതേ പശ്ചാത്തലത്തിലായിരുന്നു ആരാധകര്‍ ഫാനും മിക്‌സിയും ചവിട്ടി പുറത്തെറിഞ്ഞ് കത്തിക്കുന്നത്. ചിത്രത്തില്‍ വിജയ് പറയുന്ന ഡയലോഗും ചിലര്‍ ആവര്‍ത്തിച്ചിട്ടുണ്ട്.സര്‍ക്കാരിന് മേല്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ എടുത്ത നടപടികള്‍ക്കെതിരയാണ് വേറിട്ട പ്രതിഷേധവുമായി ആരാധകര്‍ എത്തിയത്.സര്‍ക്കാരിലെ പിന്‍വലിച്ച രംഗങ്ങള്‍ ഒരു വിരല്‍ പൂരട്ചി എന്ന ഗാനത്തിനിടയില്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ സൗജന്യ ഉപകരണങ്ങള്‍ കത്തിക്കുന്ന രംഗമുണ്ടായിരുന്നു.

 

 

 

 

View this post on Instagram

 

A post shared by 👑தளபதி விஜய் 👑 (@thalapathy_the_legend) on

 

View this post on Instagram

 

A post shared by വിജയ്😉RASIKAN (@thalapathy1_rasikan_kerala) on

ഈ രംഗങ്ങള്‍ക്കെതിരെയാണ് എഐഎഡിഎംകെ പ്രതിഷേധവുമായി തെരുവിലെത്തിയതും നീക്കം ചെയ്യിച്ചതും.സംവിധായകന്‍ എ.ആര്‍ മുരുഗദോസ് തന്നെ ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുകയും സര്‍ക്കാരിന്‍െറ സഹായങ്ങള്‍ കത്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.തമിഴ്നാട് ഭരിക്കുന്ന എ.ഐ.എ.ഡിഎംകെ സര്‍ക്കാരിന്‍െറ സമ്മര്‍ദ്ദം മൂലം വെള്ളിയാഴ്ച ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കി വീണ്ടും സെന്‍സര്‍ ചെയ്തിരുന്നു.