പിഷാരഡി പോസ്റ്റ് ചെയ്ത ഫോട്ടോ ട്രോള്ളന്മാര്‍ ഏറ്റെടുത്തു, ശ്രീധരന്‍ പിള്ളയെ ട്രോളിയതാണോ എന്ന് ആരാധകര്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ നിലപാട് എന്താണെന്ന് മലയാളികള്‍ക്ക് ഇതുവരെ മനസിലായിട്ടില്ല. സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ നഖശികാന്തം എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ദിവസങ്ങള്‍ക്കുള്ളില്‍ സ്ത്രീ പ്രവേശനമല്ല മറിച്ച് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് പ്രസ്താവിച്ചു. ദിവസങ്ങള്‍ തോറും മാറുന്ന നിലപാടുകള്‍ എന്തെന്ന് അറിയാന്‍ ശ്രീധരന്‍പിള്ളയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്താല്‍ മതിയെന്നാണ് ട്രോളന്മാരുടെ നിര്‍ദ്ദേശം.

എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് രമേശ് പിഷാരടി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രത്തെ ചുറ്റിപ്പറ്റിയാണ്. ഒരു ഭീമന്‍ ഓന്തിനെ കൈയ്യില്‍ ഒതുക്കിപിടിച്ചിരിക്കുന്ന പിഷാരടിയുടെ ചിത്രം ശ്രീധരന്‍പിള്ളയെ ട്രോളിയതാണോ എന്ന സംശയമാമാണ് സോഷ്യല്‍മീഡിയയ്ക്ക്. ഓന്ത്‌നിറം മാറുന്ന പോലെ നിലപാടുകള്‍ മാറ്റുന്നതിനാലാണ് ശ്രീധരനോട് ഉപമിച്ചതെന്ന് തോന്നുവാന്‍ കാരണമെന്നും അവര്‍ തന്നെ വ്യക്തമാക്കുന്നു.

ചില കമന്റുകള്‍ ചുവടെ