30 വര്‍ഷത്തിന് ശേഷം ഋഷ്യശ്രൃംഗനെ റിമി ടോമി സ്ക്രീനില്‍ എത്തിച്ചു! വീഡിയോ വൈറലാവുന്നു…

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് വൈശാലി. ഭരതന്‍ സംവിധാനം ചെയ്ത സിനിമയിലെ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരായിരുന്നു. പ്രമേയത്തിലും അവതരണത്തിലും ഏറെ വ്യത്യസ്തതയുമായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈയൊരൊറ്റ ചിത്രത്തിലൂടെയാണ് സഞ്ജയ് മിത്രയും സുപര്‍ണ്ണ ആനന്ദും പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയത്. പൂച്ചക്കണ്ണുമായെത്തിയ ഋഷ്യശ്രൃംഗനെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. രൂപഭാവത്തില്‍ ഏറെ മാറിയെങ്കിലും ഇന്നും ഈ താരത്തെക്കുറിച്ചറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയില്ലേ? 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരം വിശേഷങ്ങളുമായി എത്തുകയാണ്. റിമി ടോമി അവതാരകയായെത്തുന്ന ഒന്നും ഒന്നും മൂന്നില്‍ അതിഥിയായാണ് താരമെത്തുന്നത്.