ഇന്ത്യക്ക് പുറത്തും മികച്ച കളക്ഷനുമായി വടചെന്നൈ കുതിക്കുന്നു.. കോടികൾ കളക്ഷൻ നേടി പ്രയാണം തുടരുന്നു..

ഇന്ത്യയിൽ മാത്രമല്ല, വിദേശത്ത് നിന്ന്നും മികച്ച കളക്ഷനുമായി മുന്നേറുകയാണ് ധനുഷ് – വെട്രിമാരൻ ടീമിന്റെ വടചെന്നൈ. ഒക്ടോബർ 17-ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങളുമായിട്ടാണ് മുന്നേറുന്നത്. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ ഒന്നാണ് വടചെന്നൈ എന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്.

തമിഴ് സിനിമാ ട്രാക്കർ രമേശ് ബാലയാണ് ചിത്രത്തിന്റെ അന്തർദേശീയ കളക്ഷൻ ട്വിറ്ററിലൂടെ പങ്ക് വെച്ചത്. USA-യിൽ നിന്നും ചിത്രം 2.19 കോടിയാണ് നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ നിന്ന് 44 ലക്ഷവും യു. കെയിൽ നിന്നും 46 ലക്ഷവും മലേഷ്യയിൽ നിന്നും 30 കൊടിയുമാണ് ചിത്രം നേടിയിരിക്കുന്നത്.

നാഷണൽ ലെവൽ കാരംസ് കളിക്കാരനായിട്ടാണ് ധനുഷ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വടക്കൻ ചെന്നൈയിലെ ആളുകളുടെ 35 വർഷത്തെ ജീവിതമാണ് ചിത്രം പറയുന്നത്. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിൽ ധനുഷിന്റെ നായിക. സമുദ്രക്കനി, ആൻഡ്രിയ ജെർമിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.