നാദിര്‍ഷ സംഗീതം ചെയ്തു, ബിജു മേനോന്‍ പാടി ‘നിന്നെയൊന്ന് കാണാനായി’…വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തു…

ആനക്കള്ളനില്‍ ബിജുമേനോന്‍ ആലപിച്ച നിന്നെയൊന്നു കാണാനായി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്. ബിജു മേനോനു പുറമേ പി ജയചന്ദ്രന്‍, ചിത്ര,മധു ബാലകൃഷ്ണന്‍, അഫ്‌സല്‍ എന്നിവരും ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. രാജീവ് ആലുങ്കല്‍, ഹരി നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്ടുകള്‍ എഴുതിയിരിക്കുന്നത്.

പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം സപ്തതരംഗ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേഷ് ദിവാകറാണ്. ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്.