10 ദിവസങ്ങള്‍ കൊണ്ട് കായംകുളം കൊച്ചുണ്ണി വമ്പന്‍ റെക്കോര്‍ഡ് കരസ്ഥമാക്കി….

ചരിത്രം പറഞ്ഞ് ചരിത്രത്തിലേക്ക് ഓടിക്കയറുകയാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി. പാവങ്ങളുടെ പ്രിയപ്പെട്ട കള്ളന്‍ കൊച്ചുണ്ണിയുടെ കഥ പറഞ്ഞ ചിത്രം വളരെവേഗത്തില്‍ അന്‍പത് കോടി കടക്കുന്ന മലയാള ചിത്രമായി മാറുകയാണ്.

ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച്‌ 55 കോടി രൂപയാണ് റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം നേടിയത്. കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയത് 5 കോടി 30 ലക്ഷം രൂപയാണ്.45 കോടി മുതല്‍മുടക്കില്‍ ഗോകുലം പ്രൊഡക്ഷന്‍സിനു വേണ്ടി ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മുന്‍ നിര താരങ്ങളോടൊപ്പം ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ കായംകുളം കൊച്ചുണ്ണിയില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്.