ഫ്രഞ്ച് വിപ്ലവം ട്രീറ്റ്‌മെന്‍റിലെ പുതിയ പരീക്ഷണം, നിങ്ങള്‍ക്ക് കുടുംബസമേതം കാണാം… – സംവിധായകന്‍ മജു

നവാഗതനായ മജു കെ ബി സംവിധാനം ചെയ്ത് സണ്ണി വെയിന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഫ്രഞ്ച് വിപ്ലവം ഈയാഴ്ച തിയറ്ററുകളില്‍ എത്തുകയാണ്. 1996ല്‍ ചാരായ നിരോധനത്തെ തുടര്‍ന്ന് ഒരു ഗ്രാമത്തില്‍ സംഭവിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. വേറിട്ടൊരു കഥ പറച്ചില്‍ രീതിയാണ് ചിത്രത്തിന് സ്വീകരിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.  ചിത്രത്തിന് “യു” സര്‍ട്ടിഫിക്കേറ്റ് ആണ് ലഭിച്ചിരിക്കുന്നത്, അതിനാല്‍ കുടുംബ സമേതം നിങ്ങള്‍ക്ക് ചിത്രം തീയറ്ററില്‍ ആസ്വദിക്കാം.മലയാളത്തില്‍ ഇതുവരെ വരാത്ത ഒരു ട്രീറ്റ്‌മെന്റാണ് പരീക്ഷിക്കുന്നത്.

ലാല്‍, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ചെമ്ബന്‍ വിനോദ്, കൃഷ്ണ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. സത്യന്‍ എന്നു പേരുള്ള കുക്കായാണ് സണ്ണി വെയ്ന്‍ എത്തുന്നത്. സണ്ണിയുടെ അഭിനേതാവ് എന്ന നിലയിലുള്ള മറ്റൊരു വശം പ്രകടമാക്കുന്നതായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതുമുഖം ആര്യ സലിം നായികയായി എത്തുന്നു.

 

തിരക്കഥയും സംഭാഷണവും അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ ചിത്രത്തില്‍ വേറിട്ടൊരു ലുക്കിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്. തടി കുറച്ച്‌ വ്യത്യസ്ത ഗെറ്റപ്പിലുള്ള സണ്ണി വെയ്‌നിന്റെ ലുക്ക് ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.