കോടികൾ വാരി വരത്തൻ.. ആദ്യദിനം നേടിയത്…

അമൽ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം വരത്തൻ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് വളരെ മികച്ച അഭിപ്രായം ആണ് ലഭിക്കുന്നത്‌. 150 തിയേറ്ററുകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 2.1 കോടി രൂപയാണ്.

ചിത്രം ഏറ്റവും അധികം ലാഭം ഉണ്ടാക്കിയത് കൊച്ചിയിലെ മൾട്ടിപ്ലെക്സുകളിൽ നിന്നാണ്. ആദ്യദിനം തന്നെ 18 ഷോകളാണ് ചിത്രം കൊച്ചിയിലെ മൾട്ടിപ്ലെക്സുകളിൽ മാത്രമായി കളിച്ചത്. ചിതത്തിന് ലഭിച്ച പ്രീ-ബുക്കിങ് ആണ് ഇത്രയും തിരക്ക് അദ്യദിനം തന്നെ അനുഭവപ്പെടാൻ കാരണം.

കൊച്ചി മൾട്ടിപ്ലെക്സുകളിൽ നിന്നും മാത്രമായി ചിത്രം 6.06 ലക്ഷം നേടി എന്നാണ് റിപ്പോർട്ടുകൾ.

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മികച്ച തുടക്കങ്ങളിൽ ഒന്നാണ് വരത്തന് ലഭിച്ചത്. ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത്. നസ്രിയയും അമൽ നീരദും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.