‘ഇതാണ് എനിക്ക് കണക്കില്‍ ലഭിച്ച വളരെ പ്രശസ്തമായ മാര്‍ക്ക്’; പഴയ ഉത്തരക്കടലാസുകളുമായി നടി സുരഭി, വീഡിയോ…

കണക്ക് അന്നും ഇന്നും കണക്ക് തന്നെയാണ് തനിക്കെന്ന് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സുരഭി. വെറുതെ പറയുക മാത്രമല്ല 15 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എസ്.എസ്.എല്‍.സി പഴയ ഉത്തരകടലാസ്സുകള്‍ പ്രേക്ഷകരെ കാണിച്ച സുരഭിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

വീട് വൃത്തിയാക്കുന്നതിനിടെ പഴയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ നിന്ന് ലഭിച്ച ഉത്തരക്കടലാസ്സുകളാണ് സുരഭി ഫേസ്ബുക്ക് ലൈവിലൂടെ കാണിച്ചത്. കണക്ക്, ബയോളജി, മലയാളം, ഹിന്ദി, ജോഗ്രഫി എന്നിവയുടെ മാര്‍ക്കുകള്‍ പരസ്യപ്പെടുത്തിയ സുരഭി ഉത്തരക്കടലാസ്സുകള്‍ കാര്യമായി വിശകലനം ചെയ്യുന്നുണ്ട്.