വിജയം ആവർത്തിച്ച് ശിവർത്തികേയൻ.. അഞ്ചു ദിവസം കൊണ്ട് ചിത്രം വാരിയത് കോടികൾ..

ശിവകാർത്തികേയൻ നായകനായ സീമരാജ വിനായക ചതുർഥിതിയോട് അനുബന്ധിച്ചാണ് തിയേറ്ററുകളിൽ എത്തിയത്. അഞ്ചു ദിവസത്തിനുള്ളിൽ 24 കോടിയിൽ ഏറെയാണ് ചിത്രം തമിഴ് നാട്ടിൽ നിന്നും മാത്രം നേടിയിരിക്കുന്നത്. സമ്മിശ്ര പ്രതികരണത്തിടയിലും ചിത്രം മികച്ച കളക്ഷനുമായി മുന്നേറുകയാണ്. കേരളത്തിലെ തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്.

ശിവകാർത്തികേയനും സംവിധായകൻ പൊൻറമും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സീമരാജ. ഇരുവരും ഇതിന് മുമ്പ് ഒന്നിച്ച ചിത്രങ്ങൾ വരുത്തപ്പെടാത്ത വാലിബർ സംഘവും രജനിമുരുകനും വലിയ ഹിറ്റുകൾ ആയിരുന്നു. രണ്ട് ചിത്രങ്ങൾക്കും മികച്ച പ്രതികരണം ആയിരുന്നു തിയേറ്ററുകളിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. ഇരുവരുടെയും മൂന്നാം ചിത്രമായ സീമരാജയ്ക്ക് ചെന്നൈ സിറ്റിയിൽ നിന്നും മാത്രം ലഭിച്ചത് 3 കോടി രൂപയാണ്.

ശിവർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ തുടക്കം ആണ് സീമരാജക്ക് ലഭിച്ചത്. 40 കോടി ബജറ്റിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വരുന്ന നാല് ദിവസം മികച്ച കളക്ഷൻ ആണ് ചിത്രത്തിന് അണിയറക്കാർ പ്രതീക്ഷിക്കുന്നത്. സാമന്ത, സൂരി, ലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.