സിനിമയിലെ ചില നിര്‍ണ്ണായകമായ പാഠങ്ങള്‍ ‘ലൂസിഫര്‍’ എന്നെ പഠിപ്പിച്ചു : പൃഥ്വിരാജ് സുകുമാരന്‍

തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ പഠന കാലമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ എന്ന സിനിമയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കുകയായിരുന്നു പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. നിര്‍മ്മാണം ആന്റണി പെരുമ്ബാവൂര്‍/ആശിര്‍വാദ് സിനിമാസ്.

“ഒരാഴ്ചയും കൂടിയുണ്ട്, ലൂസിഫറിന്റെ അടുത്ത ഷെഡ്യൂളിന്. ഇതിഹാസ തുല്യരായ കലാകാരന്മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ പ്രിവിലേജ് ആയി കരുതുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്. ‘നയന്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു, ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങും”, പൃഥ്വിരാജ് ട്വിറ്ററില്‍ പറഞ്ഞു.

Image may contain: 1 person

ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് എന്നിവരും പ്രധാന കഥാപാത്രങളെ അവതരിപ്പിക്കുന്നുണ്ട്. മുരളി ഗോപി തിരക്കഥയെഴുതുന്ന മോഹന്‍ലാല്‍ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ചിത്രത്തില്‍ ടൊവിനോ വില്ലന്‍ കഥാപാത്രത്തെ ആയിരിക്കും അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കില്ല എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ഒരു ബ്രഹ്മാണ്ഡ രംഗം സെപ്റ്റംബര്‍ മാസം തിരിവനന്തപുരത്ത് ഷൂട്ട്‌ ചെയ്തിരുന്നു.

Image may contain: 3 people, people sitting, people standing, beard and outdoor

ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം നടന്‍ ടൊവിനോ തോമസ്‌ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ പൃഥ്വിരാജ് ഒരു ചാരുകസേരയില്‍ കിടന്ന് തന്റെ മൊബൈല്‍ നോക്കുന്നതു കാണം. ‘വിത്ത് ഡയറക്ടര്‍ സര്‍’ എന്ന തലക്കെട്ടോടെയാണ് ടൊവിനോ ചിത്രം പോസറ്റ് ചെയ്തിരിക്കുന്നത്. പുതിയൊരു ഗെറ്റപ്പിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്.

Image may contain: 3 people, people smiling, people standing and outdoor

‘സെവന്‍ത് ഡേ’ എന്ന ചിത്രം മുതല്‍ മലയാളികള്‍ക്ക് ഇഷ്ടമുള്ള കൂട്ടുകെട്ടാണ് ടൊവിനോ തോമസിന്റേയും പൃഥ്വിരാജിന്റേയും. ടൊവിനോയുടെ അഭിനയ ജീവിതത്തിലെ ആദ്യ ബ്രേക്ക് നല്‍കിയ കഥാപാത്രം പൃഥ്വിരാജ് ചിത്രം എന്നു നിന്റെ മൊയ്തീനിലേതായിരുന്നു. മൊയ്തീനേയും കാഞ്ചനമാലയേയും മറന്നവര്‍ പോലും അപ്പുവേട്ടന്‍ എന്ന കഥാപാത്രത്തേയും അയാളുടെ നഷ്ടപ്രണയത്തേയും മറന്നില്ല.

സിനിമയില്‍ ടൊവിനോയുടെ ഗോഡ്ഫാദര്‍ എന്ന വിശേഷണം പോലും പൃഥ്വിയ്ക്കുണ്ട്. ഇപ്പോള്‍ പൃഥ്വിരാജ് ആദ്യമായൊരു ചിത്രം സംവിധാനം ചെയ്യുമ്ബോള്‍ ഒപ്പം ടൊവിനോയുമുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരിക്കും ടൊവിനോ എത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.