ലില്ലി മൃദു ഹൃദയര്‍ക്കുള്ളതല്ല, മലയാള സിനിമയുടെ മുഖം മാറ്റുന്ന “ലില്ലി”, പ്രേക്ഷരുടെ അഭിപ്രായങ്ങള്‍ ഇതാ….

തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ലില്ലി. അഭിനേതാക്കളായും അണിയറ പ്രവര്‍ത്തകരായും ഒട്ടേറേ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം തിയറ്ററുകളില്‍ ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 90 മിനുറ്റ് ദൈര്‍ഘ്യം മാത്രമുള്ള ചിത്രം ഏറ്റവും വയലന്റായ രംഗ ചിത്രീകരണത്തിലൂടെയാണ് ശ്രദ്ധേയമാകുന്നത്. അസ്വസ്ഥരാക്കുന്ന വിധം രക്ത പങ്കിലമാണ് ചിത്രത്തിന്റെ മേക്കിംഗെന്ന് പ്രേക്ഷകര്‍ പറയുന്നു.

പ്രശോഭ് വിജയന് തന്റെ ആദ്യ സംവിധാന സംരംഭം ലക്ഷ്യമിട്ട രീതിയില്‍ തന്നെ പൂര്‍ത്തീകരിക്കാനായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്ന് തിയറ്ററുകളില്‍ എത്തിച്ച ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.