അമ്മ വിലക്കിയിട്ടില്ല ; ദിലീപിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് ഫെഫ്‌ക സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ

നടന്‍ ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ‍. ഈ കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതു വരെ ദിലീപ് സംഘടനയുടെ പുറത്തായിരിക്കുമെങ്കിലും താന്‍ ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യും.

ജയിലില്‍ ദിലീപ് കഴിഞ്ഞ വേളയില്‍ ഫെഫ്കയില്‍ നിന്ന് ആരും പോയി സന്ദര്‍ശിച്ചിട്ടില്ല. 2013 ലാണ് ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയുന്നതിന് താന്‍ തീരുമാനിച്ചത്. പലവിധകാരണങ്ങള്‍ സിനിമയെടുക്കുന്നത് വൈകിപ്പിച്ചു. ദിലീപിനെ സംഘടനകള്‍ വിലക്കിയാല്‍ അതുമായി സഹകരിക്കുമെന്നും ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

ദിലീപിന് സമാനമായ കേസില്‍ ജയിലില്‍ കഴിഞ്ഞ എംഎല്‍എയോട് ആളുകളുടെ സമീപനം വ്യത്യസ്തമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.