ജനകീയ അവതാരകന്‍ ഇനി ജനകീയ നായകനാകുന്നു; സിനിമയുടെ വിശേഷങ്ങള്‍….

കോമഡി ഉല്‍സവം എന്ന ജനപ്രിയ ടെലിവിഷന്‍ ഷോയുടെ അവതാരകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ മിഥുന്‍ രമേഷ് ആദ്യമായി സിനിമയില്‍ നായക വേഷത്തിലെത്തുന്നു. മുമ്പ് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ എത്തിയ മിഥുന്‍ കോമഡി ഉല്‍സവത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായത്.

പ്രൊബേഷന്‍ പിരീഡില്‍ ഇരിട്ടിയില്‍ ജോലി നോക്കുന്ന അന്‍ഷാദ് എന്ന എസ്‌ഐ ആയാണ് മിഥുന്‍ എത്തുന്നത്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഇരട്ടിയിലെ പിടികിട്ടാപ്പുള്ള എന്ന പേരില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കോമഡി ഉല്‍സവത്തിലെ ഗ്രൂമര്‍മാരില്‍ ഒരാളായ സതീഷ് കുമാറാണ്. അനുരൂപ് കൊയിലാണ്ടിയും സര്‍ജി വിജയനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരേഡന്‍സ് ഫിലിംസിന്റെ ബാനറില്‍ ഹമീദ് കേരേഡനും സുഭാഷ് വാണിമ്മേലും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു.