ഇത് അബ്രഹാമിനും മേലെ?! ഷാജി പാടൂ‌രിന്റെ അടുത്ത ചിത്രത്തിലും മമ്മൂട്ടി തന്നെ നായകൻ….

ഓരോ സിനിമയ്ക്കും ഓരോ ജാതകമുണ്ട്, വിധിയുണ്ട്. ചിലത് വീഴും ചിലത് വാഴും. വല്ലപ്പോഴുമൊക്കെ സിനിമാക്കാരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷകളെ ശരിവയ്ക്കുന്ന വിജയങ്ങള്‍ സംഭവിക്കാറുമുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ ‘അബ്രഹാമിന്‍റെ സന്തതികള്‍’ അത്തരമൊരു ചിത്രമാണ്.

ഷാജി പാടൂർ- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ‘അബ്രഹാമിന്‍റെ സന്തതികള്‍’ ബോക്സോഫീസില്‍ കോടികൾ വാരി മുന്നേറുകയാണ്. ഇപ്പോഴിതാ, ഷാജി പാടൂർ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും നായകൻ മമ്മൂട്ടി തന്നെയെന്ന് റിപ്പോർട്ടുകൾ.

കഥ മമ്മൂട്ടിയുടെ അടുത്ത് അവതരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ മറ്റൊരു അബ്രഹാം വരുന്നുവെന്നാണ് റിപ്പോർട്ട്. ഷാജിയുടെ ആദ്യ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഹനീഫ് അദേനി ആണെങ്കിൽ ഇത്തവണ ഒരു നവാഗതനാണ് തിരക്കഥയൊരുക്കുന്നതെന്നാണ് സൂചന.

എന്തായാലും ഷാജി പാടൂര്‍ എന്ന സംവിധായകന്‍റെ ആദ്യ ചിത്രം തന്നെ അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്.