മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സിനിമ ഒരേ സമയം വന്നാൽ ആരുടെ സിനിമ ചെയ്യും ?! സംശയമേതുമില്ലാതെ ആസിഫ് അലി പറഞ്ഞു ‘ലാലേട്ടൻ’……

മമ്മൂട്ടിയാണോ മോഹൻലാൽ ആണോ ഇഷ്ടനടന്‍ എന്ന് ചോദിച്ചാല്‍ എന്തും തുറന്ന് പറയുന്ന സാക്ഷാല്‍ പൃഥ്വിരാജ് പോലും സേഫ് സോണിയിലാക്കിയേ ഉത്തരങ്ങൾ പറയാറുള്ളൂ. എന്നാല്‍ ആസിഫ് അലി ഇതാ മോഹന്‍ലാലോ മമ്മൂട്ടിയോ എന്ന ചോദ്യത്തിന് വളരെ കൃത്യമായ ഉത്തരം നൽകിയിരിക്കുന്നു.

പുതിയ ചിത്രമായ ബി-ടെക്കിന്റെ പ്രചരണാര്‍ത്ഥം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി. ഒരേ സമയം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമ ഒരുമിച്ച്‌ വരുന്നു, രണ്ടിലും മുഴുനീള വേഷം, നല്ല കഥ.. ഏത് സിനിമ തിരഞ്ഞെടുക്കും ?! എന്നായിരുന്നു ചോദ്യം.

അധികമൊന്നും ആലോചിക്കാതെ ആസിഫ് അലിയുടെ മറുപടി വന്നു.

“ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരുമുഴുനീള കഥാപാത്രം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലും അദ്ദേഹത്തിനൊപ്പം അഭിനയിച്ചു. മമ്മൂക്കയ്‌ക്കൊപ്പം അതിനപ്പുറത്തെ ബന്ധവുമുണ്ട്. എപ്പോള്‍ വേണണെങ്കിലും മമ്മൂക്കയുടെ വീട്ടില്‍ പോവാം. എന്തും ചോദിക്കാം പറയാം. എന്നാല്‍ ലാലേട്ടനൊപ്പം അങ്ങനെ ഒരു അടുപ്പം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ തിരഞ്ഞെടുക്കുന്നത് ലാലേട്ടനൊപ്പമുള്ള സിനിമയായിരിയ്ക്കും. ലാലേട്ടനൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യുക എന്നത് എന്റെ സ്വപ്‌നമാണ്” – ആസിഫ് അലി പറഞ്ഞു.