നമുക്ക് മമ്മൂക്കയും വേണം ലാലേട്ടനും വേണം !! മമ്മൂട്ടി ആരാധകർക്ക് ദേഷ്യമുണ്ടോ എന്ന ചോദ്യത്തിന് അപ്രതീക്ഷിത മറുപടി നൽകി മഞ്ജു വാര്യര്‍…

മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും തനിക്ക് ഒരുപോലെ ഇഷ്ടമാണെന്ന് മഞ്ജു വാര്യർ. ‘മോഹന്‍ലാല്‍’ പോലെ ലാലേട്ടനെ മഹത്വവല്‍ക്കരിക്കുന്ന ഒരു ഫാൻ മൂവി ചെയ്യുന്ന സമയത്ത് മമ്മൂട്ടി ആരാധകരുടെ ഭാഗത്ത് നിന്ന് മോശം കമന്റുകള്‍ ലഭിക്കുമെന്ന് പേടിച്ചിരുന്നോ എന്ന ചോദ്യത്തിനായിരുന്നു മഞ്ജുവിന്റെ മറുപടി.

“ഇല്ല, എന്നെ സംബന്ധിച്ച്‌ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. ഈ സിനിമ വ്യത്യസ്തമായിരുന്നു. മോഹന്‍ലാല്‍ മുഴുവന്‍ കണ്ടവര്‍ക്ക് അങ്ങനെയൊന്നും ചിന്തിക്കാനാവില്ല. ഒരുപാട് ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞു.”

“മമ്മൂക്കയെ ഇഷ്ടമുള്ളവരില്‍ ആര്‍ക്കാണ് ലാലേട്ടനെ ഇഷ്ടമാകാത്തത്. ലാലേട്ടനെ ഇഷ്ടമുള്ളവര്‍ക്ക് ഒരിക്കലും മമ്മൂക്കയെ ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയില്ല. രണ്ടുപേരും പ്രതിഭകളാണ്. അവരില്‍ ആരാണ് കേമന്‍ എന്ന് നമുക്ക് പറയാനാകില്ല. രണ്ടുപേര്‍ക്കും പകരം വയ്ക്കാന്‍ ആരുമില്ല. ഞങ്ങള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ഇവിടുത്ത പ്രേക്ഷകര്‍ക്ക് മനസ്സിലായി എന്നാണ് വിശ്വസിക്കുന്നത്. ‘മോഹന്‍ലാല്‍’ ഒരു സമ്പൂർണ്ണ കുടുംബ ചിത്രമാണ്. നല്ല സക്രിപ്റ്റ് തന്നെയായിരുന്നു അടിത്തറ. അതൊരു സ്‌ത്രീപക്ഷ സിനിമയുമല്ല.”

“ലാലേട്ടന്‍ സിനിമ കണ്ടു നല്ല അഭിപ്രായമാണ് പറഞ്ഞത്. അതിനേക്കാള്‍ വലിയ അംഗീകാരം ഇനി കിട്ടാനില്ല. മോഹന്‍ലാല്‍ സിനിമ ചെയ്യുന്ന സമയത്ത് തന്നെയായിരുന്നു ലാലേട്ടനൊപ്പം ഒടിയനും ചെയ്തത്. സെറ്റില്‍ നിന്ന് സെറ്റിലേക്കുള്ള യാത്ര രസകരമായിരുന്നു.”- മഞ്ജു കൂട്ടിച്ചേര്‍ത്തു.