ആഘോഷമാക്കി ശ്രീജിത്ത് വിജയ്‌യുടെ വിവാഹ ചടങ്ങ്.. വീഡിയോ കാണാം..

യുവ നടന്മാരിൽ ശ്രദ്ധേയനാണ് ശ്രീജിത്ത് വിജയ്. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗതർ എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത്ത് മലയാള സിനിമ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത രതിനിർവേദം എന്ന ചിത്രമാണ് അദ്ദേഹത്തിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായും ശ്രീജിത്ത് സ്‌ക്രീനിൽ എത്തി. അടുത്തതായി ഇനി അനുഷ്ക്ക ഷെട്ടിക്കൊപ്പമുള്ള ബാബ സത്യാ സായി എന്ന ചിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് ശ്രീജിത്ത്. സത്യാ സായി ബാബയുടെ വേഷത്തിൽ ശ്രീജിത്ത് ഈ ചിത്രത്തിൽ എത്തുന്നത്. ശ്രീജിത്ത് ഇന്നലെ വിവാഹിതനായ വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോൾ ആഘോഷമായി ഒരുങ്ങിയ ചടങ്ങിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

കണ്ണൂർ സ്വദേശിനിയായ അർച്ചനാ ഗോപിനാഥാണ് ശ്രീജിത്തിന്റെ വധു. വെഡിങ് പ്ലാനറായാണ് അർച്ചന ജോലി ചെയ്യുന്നത്. സുഹൃത്തുക്കളും, ബന്ധുക്കളും, സിനിമ മേഖലയിലെ താരങ്ങളും ഈ വർണ്ണാഭമായ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു. ഗോവിന്ദ് പദ്മസൂര്യ, മീര നന്ദൻ, ശാലിൻ സോയ, രജനി ചാണ്ടി, അൻവർ ഷരീഫ്, പൂജിത മേനോൻ എന്നീ താരങ്ങൾ സാനിധ്യമറിയിച്ച ചടങ്ങിൽ വധുവരന്മാർക്കൊപ്പം ചിത്രങ്ങളും പകർത്തി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കലാ പരിപാടികളും ഉൾപ്പെടുത്തി വിവാഹം ഒരു ആഘോഷമാക്കി മാറ്റിയിരുന്നു.