പൃഥ്വിരാജിന്റെ സയൻസ് ഫിക്ഷൻ ചിത്രം ‘9’ന്റെ മോഷൻ പോസ്റ്റർ കാണാം..

പൃഥ്വിരാജ് നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘9’ മുൻപ് ഷൂട്ടിങ് ആരംഭിച്ച വിവരങ്ങൾ പുറത്തുവന്നിരുന്നു. പൃഥ്വിരാജ് സ്വന്തമായി തുടങ്ങിയ പ്രൊഡക്ഷൻ ബാനറും, അന്താരാഷ്ട്ര സിനിമ നിർമ്മാണ കമ്പനിയായ സോണി പിക്ചേഴ്സും ഒരുമിച്ചു ചേർന്നാണ് 9 നിർമ്മിക്കുന്നത്. ജെനൂസ് മുഹമ്മദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 100 ഡേയ്സ് ഓഫ് ലവ് എന്ന ദുൽഖർ സൽമാന്റെ ഹിറ്റ് ചിത്രത്തിന് ശേഷം ജെനൂസ് വീണ്ടും പ്രേക്ഷകരുടെ മുൻപിൽ എത്തുന്നത് ഒരു സയൻസ് ഫിക്ഷൻ ചിത്രവുമായിട്ടാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് വേണ്ടി ചിത്രം നിർമ്മിക്കുന്നത്, ഒപ്പം സോണി പിക്ചേഴ്സും ഉണ്ടാവും എന്ന വാർത്ത ഇതൊരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമെന്ന് സൂചന നൽകുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

9 Movie – Motion Poster | Prithviraj Sukumaran

Presenting the first motion poster of #9. Designed and animated by Bihag Majeed. Original music composed by Chandrasekhar Sekhar Menon and Bihag Majeed.#SupriyaMenon Vivek KrishnaniYouTube ▶ https://youtu.be/nP8TreAi9eM9 – MoviePrithviraj SukumaranPrithviraj ProductionsSony Pictures

Prithviraj Sukumaran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಮೇ 12, 2018

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് മണാലിയിലാണ് നടക്കുന്നത്. ഷൂട്ടിങ് സെറ്റിലെ പൃഥ്വിരാജിന്റെ ഡ്രൈവിങ് പ്രകടനത്തിന്റെ വീഡിയോ മുൻപ് പുറത്തുവന്നിരുന്നു. കേരളത്തിലെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ വിവരം നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടതാണ്. ഇപ്പോൾ ഈ പുതിയ മോഷൻ പോസ്റ്റർ ചിത്രത്തിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. വളരെ അധികം ഉയർന്ന സാങ്കേതിക നിലവാരത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. അഭിനന്ദൻ രാമാനുജമാണ്‌ ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഷാൻ റഹ്മാനാണ് സംഗീതം നിർവഹിക്കുന്നത്.