മാതൃദിനത്തിൽ അമ്മയോടൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവെച്ച് മോഹൻലാൽ..

മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുടെ തിരക്കിലാണ്. വലിയ ബഡ്ജറ്റ് ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നതിൽ ഏറിയ പങ്കും. മോഹൻലാൽ നായകനാകുന്ന നീരാളി ജൂൺ 14ന് റിലീസാകുകയാണ്. നവാഗതനായ അജോയ് വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൂടുതലും ബോളീവുഡ് അണിയറ പ്രവർത്തകരാണ് ചിത്രത്തിൽ ഉള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ഇപ്പോൾ താരം തന്റെ ഫെയ്‌സ്ബുക്ക് വഴി മാതൃദിനത്തിന്റെ ആശംസകൾ പങ്കുവയ്ക്കുകയുണ്ടായി.

മോഹൻലാൽ തന്റെ അമ്മയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മാതൃദിനം ആശംസിച്ചത്. വളരെ പഴക്കമുള്ള ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. മോഹൻലാൽ തന്റെ ചിത്രത്തിനൊപ്പം ഒരു കുറിപ്പും പങ്കുവയ്ച്ചിരുന്നു. ദൈവത്തിന് എല്ലായിടത്തും എത്താൻ പറ്റില്ല, അത്കൊണ്ടാണ് അദ്ദേഹം അമ്മയെ സൃഷ്ട്ടിച്ചത് എന്നാണ് മോഹൻലാലിന്റെ കുറിപ്പ് പറയുന്നത്. തന്റെ അമ്മയെ വളരെ അധികം സ്നേഹിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. മുൻപും അമ്മയോടപ്പം ധാരാളം ചിത്രങ്ങൾ മോഹൻലാൽ പങ്കുവച്ചിട്ടുണ്ടായിരുന്നു. മോഹൻലാൽ ഈ പുതിയ ചിത്രം പങ്കുവച്ച ഉടൻ തന്നെ ആരാധകരും ആശംസകളുമായി എത്തി. വളരെ പെട്ടെന്നു തന്നെ ചിത്രം ധാരാളം ആളുകൾ ഷെയർ ചെയുകയും ചെയ്തു.