തനി മലയാളി ലുക്കിൽ മോഹൻലാൽ ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ.. ചിത്രങ്ങൾ കാണാം..

മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാൽ ഇപ്പോൾ പൊതുപരിപാടികളിൽ നിറഞ്ഞ സാനിധ്യമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ ജനങ്ങളുടെ ചർച്ചാ വിഷയവും മോഹൻലാൽ ആയിരുന്നു. മോഹൻലാലിന്റെ ഒടിയൻ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. കൂടാതെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ടൈറ്റിൽ അനിമേഷൻ വീഡിയോ പ്രേക്ഷകർ ചർച്ച ചെയ്യുന്നുമുണ്ട്. മോഹൻലാൽ കഴിഞ്ഞ ദിവസം കൊച്ചിയിലെ വെണ്ണലയിൽ ക്ഷേത്ര ദർശനത്തിനായി എത്തിയിരുന്നു. ഇപ്പൊൾ സംഭവ സ്ഥലത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

കൊച്ചിയിലെ വെണ്ണല തൈക്കാട്ട് ക്ഷേത്രത്തിലാണ് മോഹൻലാൽ ദർശനത്തിനായി എത്തിയത്. താരം എത്തിയ വാർത്ത അറിഞ്ഞു ധാരാളം ആളുകൾ അവിടെ തടിച്ചു കൂടിയിരുന്നു. മോഹൻലാലിനെ ഒന്ന് കാണുവാനും ഒപ്പം ഒരു ഫോട്ടോ എടുക്കുവാനുമുള്ള തിടുക്കത്തിലായിരുന്നു ജനങ്ങൾ. വളരെ നാളുകൾക്ക് ശേഷമാണു മോഹൻലാൽ ഇത്രെയും തുറസായി ക്ഷേത്ര ദർശനത്തിന് എത്തുന്നത്. മോഹൻലാൽ തനി നാടൻ മലയാളി ലുക്കിൽ വളരെ സിംപിളായാണ് ക്ഷേത്ര ദർശനത്തിന് എത്തിയത്.

ജൂൺ 14ന് മോഹൻലാൽ നായകനാകുന്ന നീരാളി റിലീസാകുകയാണ്. നവാഗതനായ അജോയ് വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ രഞ്ജിത്തുമൊത്തുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ആവശ്യത്തിനായി മോഹൻലാൽ ഉടൻ ലണ്ടനിലേക്ക് തിരിക്കും.