പ്രേക്ഷകരെ ഞെട്ടിച്ച് ജയസൂര്യയുടെ ഞാൻ മേരിക്കുട്ടി ട്രെയ്‌ലർ.. വീഡിയോ കാണാം

ജനപ്രിയ നടൻ ജയസൂര്യ തന്റെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വളരെ വ്യത്യസ്തത പുലർത്തുന്ന വ്യക്തിയാണ്. ഷാജി പപ്പനായും, ക്യാപ്റ്റൻ സത്യനായും, ജോയ് താക്കോൽക്കാരനായും, നമ്മളെ വിസ്മയിപ്പിച്ച ജയസൂര്യ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. സംവിധായകൻ രഞ്ജിത്ത് ശങ്കറുമായി ചേർന്ന് ഒരുക്കിയ ചിത്രങ്ങൾ എല്ലാം തന്നെ വ്യത്യസ്ത പ്രമേയവുമായി എത്തിയവയാണ്. രഞ്ജിത്ത് ശങ്കർ-ജയസൂര്യ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തുവന്നപ്പോൾ തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഇന്നലെയാണ് ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലർ പുറത്തുവന്നത്. ജയസൂര്യയുടെ മേക്ക് ഓവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. ട്രാൻസ് സെക്ഷുവൽ കഥാപാത്രമായാണ് ജയസൂര്യ ഈ ചിത്രത്തിൽ എത്തുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഞാൻ മേരി കുട്ടിയിലേത് എന്ന് ഉറപ്പിച്ച പറയാൻ സാധിക്കും. ട്രെയിലറിലെ ചില സീനുകൾകൊണ്ട് തന്നെ ജയസൂര്യ പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്.

ജോജു ജോർജ്, അജു വർഗീസ്, ജുവൽ മേരി, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട് എന്നീ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്ന് ഡ്രീംസ് ആൻഡ് ബിയോണ്ട് എന്ന ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു നാരായണൻ നബൂതിരി ഛായാഗ്രഹണവും, ആനന്ദ് മധുസൂദനൻ സംഗീതവും നിർവഹിക്കുന്നു.