ആദ്യമായി മുംബൈയിലെത്തിയത് അധോലോകത്തില്‍ ചേരാന്‍; ചെമ്പന്‍ വിനോദ്….

അധോലോകത്തില്‍ ചേരാനാണ് താന്‍ ആദ്യമായി മുംബൈയില്‍ എത്തിയതെന്ന് നടന്‍ ചെമ്പന്‍ വിനോദ്. മുംബൈയില്‍ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങിലാണ് നടന്റെ ഈ തുറന്നുപറച്ചില്‍. അന്ന് അണ്ടര്‍വേള്‍ഡിന്റെ റിക്രൂട്ട്‌മെന്റ് ടെസ്റ്റുകളില്‍ എത്തിയെങ്കിലും ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് മറുപടി നല്‍കി നഗരം വിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്ന് തനിക്ക് 19വയസ്സ് മാത്രമായിരുന്നു പ്രായമെന്നും വേദിയില്‍ താരം പറഞ്ഞു.

‘അന്ന് മുഹമ്മദലി റോഡില്‍ എത്തുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് തടിമിടുക്ക് മാത്രം. എന്നിട്ടും അണ്ടര്‍ വേള്‍ഡിലെ റിക്രൂട്ട്‌മെന്റ് ടെസ്റ്റില്‍ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് മറുപടി പറഞ്ഞതോടെ സംഗതി വര്‍ക്ക് ഔട്ട് ആകാതെ നഗരം വിടേണ്ടി വന്നു’, ചെമ്പന്‍ വിനോദ് വേദിയില്‍ പറഞ്ഞു.

സ്വന്തം ജീവിത്തിലെ ചില അനുഭവങ്ങള്‍ ചെമ്പന്‍ വിനോദ് ആദ്യമായി തിരക്കഥ എഴുതിയ അങ്കമാലി ഡയറീസില്‍ അദ്ദേഹം ചേര്‍ത്തിരുന്നു.സിനിമയിലും മറ്റും എത്തുന്നതിനു മുമ്പ്് അങ്കമാലിയില്‍ കറങ്ങി നടക്കുന്ന കാലത്തെ അനുഭവങ്ങളാണ് അദ്ദേഹം തന്റെ തിരക്കഥയിലേക്ക് കൂട്ടിച്ചേര്‍ത്തത്.