മലയാളികളെ ഞെട്ടിച്ച ക്ളൈമാക്സുമായി കുട്ടൻപിള്ളയുടെ ശിവരാത്രി.. പ്രേക്ഷകർക്ക് ഗംഭീര അഭിപ്രായം..

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ കുട്ടൻപിള്ളയുടെ ശിവരാത്രി ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. ഏയ്ഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീൻ മാർക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ ചിത്രത്തിനെ പുകഴ്ത്തി ധാരാളം പ്രേക്ഷകർ എത്തിയിരുന്നു. ചിത്രത്തിലെ സുരാജിന്റെ കുട്ടൻ പിള്ള എന്ന കഥാപാത്രം പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്. വളരെ മികച്ച പ്രകടനമാണ് സുരാജ് വെഞ്ഞാറമൂടും മറ്റു അഭിനേതാക്കളും കാഴ്ച വെച്ചത്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരെ ഏറ്റവും അത്ഭുതപെടുത്തിയത് ക്ളൈമാക്സ് രംഗങ്ങളായിരുന്നു. ഇപ്പോളും ആ രംഗങ്ങളുടെ ഞെട്ടൽ പ്രേക്ഷകരെ വിട്ടുമാറിയിട്ടിട്ടില്ല.

ചിത്രത്തിൽ ശിവരാത്രി മഹോത്സവം മുഴുവനും പുനരാവിഷ്‌ക്കരിക്കുന്നുണ്ട്. വളരെ ചിലവേറിയ ഒരു ചുമതല ആയിരുന്നു ഈ രംഗങ്ങൾ ചിത്രീകരിക്കുകയെന്നത്. ശിവരാത്രി രംഗങ്ങൾ ചിത്രീകരിക്കുവാൻ വേണ്ടി മാത്രം ചിലവ് വന്നത് ഏകദേശം ഒന്നര കോടിയിലധികം രൂപയാണ്. വളരെ വലിയൊരു വെല്ലുവിളി തന്നെ ആയിരുന്നു സംവിധായകൻ ഇതിലൂടെ ഏറ്റെടുത്തത്. അവസാന രംഗങ്ങളിൽ ചിത്രം ഹോളിവുഡ് ചിത്രങ്ങൾക്കൊപ്പം പിടിക്കുന്ന നിർമ്മാണ മികവ്. എടുത്ത് പറയേണ്ടതാണ്. ഒടുവിൽ ഉണ്ടാകുന്ന സ്ഫോടന രംഗങ്ങൾ മികച്ച പ്രൊഡക്ഷൻ ഡിസൈനിന്റെയും വിഷ്വൽ എഫ്എക്‌സിന്റെയും മികച്ച ഉദാഹരണമാണ്. മലയാള സിനിമയിൽ തന്നെ ഇത്രെയും മികച്ച രംഗങ്ങൾ വേറെ ഇല്ല എന്ന് തന്നെ പറയാം.

ചിത്രത്തിൽ സ്റ്റണ്ട് കൈകാര്യം ചെയ്തത് പ്രശസ്ത തമിഴ് സ്റ്റണ്ട് മാസ്റ്ററായ രാജശേഖർ ആണ്. ഗൗതം മേനോൻ ചിത്രങ്ങളിൽ സ്റ്റണ്ട് സീനുകൾ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. ഏകദേശം 1500 ആളുകളാണ് ഈ രംഗങ്ങളിൽ അണിനിരന്നത്. രാജി നന്ദകുമാറാണ് കുട്ടൻപിള്ളയുടെ നിർമ്മാണം.