മമ്മുക്കയ്ക്ക് ലവ് ലെറ്റർ കൊടുക്കാൻ കൈ വിറയ്ക്കും.. ലാലേട്ടനാകുമ്പോൾ കുറച്ചു റൊമാൻസിലൊക്കെ കൊടുക്കാൻ പറ്റും.. അനുമോൾ പറയുന്നു..

നിരവധി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ സിനിമയിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് അനുമോൾ. കണ്ണുക്കുള്ളെ എന്ന തമിൾ ചിത്രത്തിലൂടെയാണ് അനുമോൾ സിനിമയിലേക്ക് കടന്നുവരുന്നത്. പി ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ചുവടുവയ്ക്കുന്നത്. പിന്നീട് ധാരാളം മലയാളം സിനിമകളുടെ ഭാഗമാകാൻ അനുമോൾക്ക് സാധിച്ചു. ഇതിനിടയിൽ ചില തമിൾ ചിത്രങ്ങളിലും അനുമോൾ അഭിനയിച്ചു. സിനിമ മേഖലയിൽ ആർക്കെങ്കിലും പ്രേമ ലേഖനം കൊടുക്കാൻ അവസരം ലഭിച്ചാൽ ആർക്കാകും എന്ന ചോദ്യത്തിന്, ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുമോൾ വളരെ രസകരമായ മറുപടി നൽകുകയുണ്ടായി.

സിനിമയിലെ ഒരു താരത്തിന് പ്രേമ ലേഖനം കൊടുക്കാൻ അവസരം നൽകിയാൽ അത് തീർച്ചയായും മോഹൻലാലിനായിരിക്കും എന്നാണ് അനുമോൾ പറയുന്നത്. എല്ലാ അഭിനേതാക്കളെയും തനിക്ക് ഇഷ്ടമാണെന്നും പക്ഷെ തനിക്ക് ലാലേട്ടന്റെ റൊമാൻസിനോട് ഒരു പ്രത്യേക ഇഷ്ട്ടമുണ്ടെന്നും അനുമോൾ പറയുന്നു. മമ്മൂട്ടിയെ തനിക്ക് ഇഷ്ടമാണെന്നും, പക്ഷെ അദ്ദേഹത്തെ അൽപം സീരിയസായിട്ടാണ് തോന്നുന്നതെന്നും അതുകൊണ്ട് ലവ് ലെറ്റർ കൊടുക്കാൻ കൈ വിറയ്ക്കുമെന്നും അനുമോൾ പറയുന്നു. ഒരുമിച്ചഭിനയിക്കാന്‍ ചാന്‍സ് ലഭിച്ചാൽ താന്‍ ചിലപ്പോള്‍ തന്റെ കഥാപാത്രത്തെയും മറ്റും നോക്കിയേക്കുമെന്നും, പക്ഷെ ലവ് ലെറ്റര്‍ കൊടുക്കുന്നെങ്കില്‍ അത് ലാലേട്ടനായിരിക്കുമെന്നും അനുമോൾ പറയുന്നു.