അത്തരം മെസേജുകൾ കാണുമ്പോള്‍ ദേഷ്യം വരാറുണ്ട്.. അമല പോൾ പറയുന്നു.. വീഡിയോ കാണാം..

തെന്നിന്ത്യയിലെ വളരെ പ്രശസ്തയായ നടിയാണ് അമല പോള്‍. കൈ നിറയെ ചിത്രങ്ങളുമായി തമിഴിലാണ് താരം ഇപ്പോൾ ശോഭിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഫോൺ ഉപയോഗത്തിനെ പറ്റിയുള്ള അനുഭവങ്ങൾ അമല പങ്കുവയ്ക്കുകയുണ്ടായി. ഫോണ്‍ ഉപയോഗത്തിന്റെ കാര്യത്തിൽ താൻ വളരെ പിന്നിലാണ് എന്നാണ് അമല പറയുന്നത്. അതുകൊണ്ട് പല സുഹൃത്തുക്കളേയും തനിക്ക് നഷ്ടമയിട്ടുണ്ടെന്നും അമല പറയുന്നു. തന്റെ മാനേജര്‍ക്ക് തന്നെ ഫോണില്‍ കിട്ടാന്‍ അയല്‍പക്കത്തെ വീട്ടിലേക്ക് വിളിക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്ന് അമല പറയുന്നു. പക്ഷെ ചില പരസ്യ മെസേജുകളാണ് തന്നെ ദേഷ്യം പിടിപ്പിക്കുന്നതെന്ന് അമല പറയുന്നു.

അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാന്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള മെസേജുകള്‍ തനിക്കും വരാറുണ്ടെന്നും, അത്തരം മെസേജുകൾ കാണുമ്പോള്‍ ദേഷ്യം വരാറുണ്ടെന്നും അമല പറയുന്നു. പക്ഷേ ചില സമയത്ത് അതെല്ലാം തമാശയായി തോന്നുമെന്നും. എന്റെ കൂട്ടുകാര്‍ക്കെല്ലാം അത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയച്ചുകൊടുക്കുമെന്നും അമല പറയുന്നു. തനിക്ക് ഒരുപാട് കോളുകളും മെസേജുകളും വരാറുണ്ടെന്നും, ട്രൂ കോളര്‍ ആപ്ലികേഷൻ ഉള്ളതുകൊണ്ട് ചിലരുടെ കോളുകള്‍ എടുക്കില്ല എന്നും അമല പറയുന്നു.

ഇപ്പോള്‍ എല്ലാവര്‍ക്കും പെട്ടന്ന് മറുപടി വേണം. വാട്ട്‌സ് ആപ്പില്‍ തന്നെ ഓണ്‍ലൈനില്‍ കാണുമ്പോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്യുന്നവരുമുണ്ടെന്ന് അമല പറയുന്നു. തനിക്ക് അതെല്ലാം പലപ്പോഴും ശല്യമായി തോന്നാറുണ്ടെന്ന് അമല പറയുന്നു.