ആദ്യം പോയി പഠിച്ചിട്ട് വാ.. മമ്മൂട്ടിയുടെ മറുപടികേട്ട് ഞെട്ടിയ സൗബിൻ..

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ക്രോണിക്ക് ബാച്ചിലർ എന്ന ചിത്രത്തിലൂടെ സംവിധാനാ സഹായിയയാണ് സൗബിൻ ഷാഹിർ സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പിന്നീട് സൗബിൻ ഒട്ടനേകം ചിത്രങ്ങളിൽ സംവിധായക വിഭാഗത്തിൽ ജോലി ചെയ്തു. അമൽ നീരദ്, സമീർ താഹിർ അടക്കമുള്ള സ്റ്റൈലിഷ് സംവിധായകർക്കൊപ്പം വർക്ക് ചെയ്ത സൗബിൻ, രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് ഒരുപാടു ചിത്രങ്ങളിലും ചെറിയ കഥാപാത്രങ്ങളായി സൗബിൻ എത്തിയിരുന്നു. പക്ഷെ പിന്നീട് പല തവണ സൗബിൻ പലതവണ നമ്മളെ അമ്പരപ്പിക്കുകയുണ്ടായി

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലെ പി ടി മാഷായി തിയേറ്റർ ഇളക്കി മരിച്ച സൗബിൻ പിന്നീട് വെഡിങ്ങിലും, കലിയിലും തിളങ്ങി. കൂടാതെ കമ്മട്ടിപ്പാടം എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ നമ്മൾ കണ്ടത് മറ്റൊരു വേഷപ്പകർച്ചയാണ്. സൗബിന് ഏതു തരം കഥാപാത്രങ്ങളും വഴങ്ങുമെന്ന് അദ്ദേഹം ഇതിനോടകം തെളിയിച്ച് കഴിഞ്ഞിരിക്കുന്നു. കൂടാതെ സൗബിൻ സംവിധാനം ചെയ്ത പറവ എന്ന ചിത്രം തിയേറ്ററുകളിൽ തരംഗം സൃഷ്ട്ടിച്ചതോടെ അദ്ദേഹം സംവിധായകൻ എന്ന നിലയിലും തിളങ്ങി.

കഴിഞ്ഞ ദിവസം താരം മറ്റൊരു മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ, താൻ ആദ്യമായി ഭാഗമായ ചിത്രം ക്രോണിക് ബാച്ചിലറിന്റെ ഷൂട്ടിങ്ങിനിടെ നടൻ മമ്മൂട്ടിയുമായി ഉണ്ടായ ഒരു അനുഭവം പങ്കിട്ടു. സംഭവം ഇങ്ങനെ.

ഷൂട്ടിംഗ് തുടങ്ങി അൽപം ദിവസങ്ങൾക്ക് ശേഷമാണു മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. മമ്മൂട്ടിയെ ഷോട്ട് റെഡി ആയി എന്ന വിവരമറിയിക്കാൻ സംവിധായകൻ സിദ്ദിക്ക് സൗബിനോട് ആവശ്യപ്പെട്ടു, കൂടെ അദ്ദേഹത്തിന് സ്ക്രിപ്റ്റ് കൈമാറാനും അവശ്യപ്പെട്ടു. സ്ക്രിപ്പ്റ്റുമായി മമ്മൂട്ടിയുടെ അടുക്കൽ ചെന്ന സൗബിനോട്‌ മമ്മൂട്ടി ആരാണെന്ന് ചോദിച്ചു. താൻ ചിത്രത്തിന്റെ സംവിധാന സഹായി ആണെന്ന് മറുപടി നൽകി. എന്ത് ചെയ്യുന്നു എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് സൗബിൻ ഡിഗ്രീ ഫസ്റ്റ് ഇയർ ആണെന്ന് മറുപടി നൽകി. ഡിഗ്രി കംപ്ലീറ്റ് ആയില്ല എന്ന് മനസിലാക്കിയ മമ്മൂട്ടി സൗബിന്റെ കയ്യിൽ നിന്ന് സ്ക്രിപ്റ്റ് വാങ്ങിയ ശേഷം മമ്മൂട്ടി പറഞ്ഞു ആദ്യം പോയി പഠിച്ചിട്ട് വാ, ഡയറക്ടറിനോട് താൻ സംസാരിച്ചുകൊള്ളാമെന്ന്. ഇത് കേട്ട് സൗബിൻ ഞെട്ടി. പിന്നീട് മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്ന സൗബിന്റെ പിതാവ് പറഞ്ഞു, സൗബിൻ കോളേജിലും കലാ പ്രവർത്തനങ്ങളുമായി നടക്കുകയാണെന്നും, അതുകൊണ്ടാണ് സൗബിനെ സിനിമയിലേക്ക് കൊണ്ടുവന്നതെന്നും. അങ്ങനെയെങ്കിൽ ശരി, പക്ഷെ പഠനം ആദ്യം പൂർത്തിയാക്കണം എന്ന് ഉപദേശിച്ചു. കുറച്ചുനാൾ കഴിഞ്ഞ താരം പഠനത്തെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസത്തിനു വളരെ അധികം പ്രാധാന്യം മനുഷ്യ ജീവിതത്തിൽ ഉണ്ടെന്ന് നമുക്ക് ഇത് മനസിലാക്കി തരുന്നു.

മമ്മൂട്ടി എന്ന നടന് യുവ തലമുറയോടുള്ള ശ്രദ്ധ തന്നെയാണ് ഇത് വ്യെക്തമാക്കുന്നത്. മമ്മൂട്ടി ഒരു നല്ല നടൻ മാത്രമല്ല, നല്ല വ്യക്തികൂടിയാണെന്ന് നമുക്ക് മുൻപ് പലതവണ മനസ്സിലായിട്ടുണ്ട്. തന്റെ ആരാധകർ ആണെങ്കിലും സഹപ്രവർത്തകർ ആണെങ്കിലും മമ്മൂട്ടി എല്ലാവർക്കും പ്രത്യേക പരിഗണന നൽകാറുണ്ട്.