സൈക്കിൾ സ്റ്റണ്ട് കാണിച്ച് ഞെട്ടിച്ച് സൗബിൻ ഷാഹിർ.. വീഡിയോ കാണാം..

അഭിനേതാവ് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ച വ്യക്തിയാണ് സൗബിൻ ഷാഹിർ. സൗബിൻ എന്ന ചെറുപ്പക്കാരൻ ധാരാളം കഠിനാധ്വാനം ചെയ്താണ് ഇന്ന് തിളങ്ങി നിൽക്കുന്ന നിലയിൽ എത്തിയത്. സൗബിൻ ഇപ്പോൾ ധാരാളം ആരാധകരുള്ള ഒരു യുവ നടനാണ്. താരം ഇപ്പോൾ നായക സ്ഥാനത്തേക്കും ചുവടുവെച്ചുകഴിഞ്ഞിരിക്കുന്നു. സൗബിൻ നായകനായ സുഡാനി ഫ്രം നൈജീരിയ ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ച സൗബിൻ ഇപ്പോൾ ഒരു അഭ്യാസ പ്രകടനവുമായി വന്ന് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. വീഡിയോ കാണാം..

സൈക്കിളിൽ അഭ്യാസ പ്രകടനം നടത്തുന്ന സൗബിൻ ഷാഹിറിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. സൈക്കിളിന്റെ മുൻ ചക്രം കുത്തി നിർത്തി പിൻഭാഗം പോക്കുന്ന സ്റ്റോപ്പീ എന്ന അഭ്യാസമാണ് സൗബിൻ ചെയ്തിരിക്കുന്നത്. സൗബിന്റെ ആദ്യ സംവിധാന സംഭരംഭമായ പറവയിലും ഇത്തരത്തിലുള്ള ധാരാളം സ്റ്റണ്ടുകൾ പ്രത്യക്ഷമായിരുന്നു. സൗബിന്റെ ആരാധകർക്ക് ഇപ്പോൾ ഒരു പുതിയ ഞെട്ടലാണ് ഈ അഭ്യാസ പ്രകടനം.

ആഷിക്ക് അബുവിന്റെ പുതിയ ചിത്രത്തിനായുള്ള തിരക്കഥ എഴുതുന്ന തിരക്കിലാണ് സൗബിൻ ഇപ്പോൾ. ഫഹദ് ഫാസിലാണ് ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രമെന്നും റിപ്പോർട്ടുകൾ പരക്കുന്നുണ്ട്.