വീണ്ടും മാറി ചിന്തിച്ചു പൃഥ്വിരാജ്.. തന്റെ ആദ്യ നിർമ്മാണ സംരംഭത്തിന് തിരി തെളിച്ചത് ഡ്രൈവറും മേക്ക്അപ് മാനും ചേർന്ന്..

മലയാളത്തിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രമായ 9 ഷൂട്ടിങ് ആരംഭിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൃഥ്വിരാജാണ് ഈ ചിത്രത്തിൽ നായകനാകുന്നത്. 100 ഡെയ്‌സ് ഓഫ് ലവ് എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് ശേഷം ജെനൂസ് മുഹ്‌ഹമ്മെദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 9. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും, അന്താരാഷ്ട്ര കമ്പനിയായ സോണി പിക്ചേഴ്സും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന 9നെ കുറിച്ച് ഇപ്പോൾ പുതിയൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ പൂജയിൽ വെച്ച് നടന്ന ഒരു വെത്യസ്തമായ സംഭവമാണ് വാർത്ത.

സാധാരണ പൂജ വേളയിൽ വിശിഷ്ടതിഥികളെയാണ് ദീപം തെളിയിക്കുന്ന ചടങ്ങ് ഏൽപ്പിക്കാറുള്ളത്. പക്ഷെ ഈ ചിത്രത്തിൽ അങ്ങനെ ആയിരുന്നില്ല. ഇതുവരെ നടന്നിട്ടുള്ള സ്ഥിരം ഏർപ്പാടുകൾ മാറ്റി മറിച്ചുകൊണ്ട് പൃഥ്വിരാജിന്റെ ഡ്രൈവറായ രാജനും, മേക്കപ്പ് മാനായ പ്രമോദും ചേർന്നാണ് ഈ മംഗള കർമം നിർവഹിച്ചത്.
താരത്തിനൊപ്പം വർഷങ്ങളായി പ്രവർത്തിച്ചു വരുന്നവരാണ് ഇവർ രണ്ടും. ഒരുപക്ഷെ മലയാള സിനിമയിലെ തന്നെ ഏറ്റവും വെത്യസ്തമായ സംഭവമായിരിക്കും ഇത്. കേവലം സഹപ്രവർത്തകർ എന്നതിലുപരി പൃഥ്വിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇവർ രണ്ടുപേരും. സിനിമയുടെ ചിത്രീകരണം ഇപ്പോൾ ധൃതഗതിയിൽ പുരോഗമിക്കുകയാണ്.